Latest News

ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം മെഗാ മെഡിക്കല്‍ ക്യാമ്പ് ഒക്ടോബര്‍ 8ന്

ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം മെഗാ മെഡിക്കല്‍ ക്യാമ്പ് ഒക്ടോബര്‍ 8ന്
X

ദോഹ: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം നസീം മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് ഒക്ടോബര്‍ 8 ന് വെള്ളിയാഴ്ച രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് 2 മണിവരെ സിറിങ് റോഡിലെ നസീം മെഡിക്കല്‍ സെന്ററില്‍ വെച്ച് മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. റേഡിയോ സുനോയാണ് ഒഫീഷ്യല്‍ റേഡിയോ പാര്‍ട്ണര്‍.

കഴിഞ്ഞ ദിവസം റേഡിയോ സുനോ ഓഫിസില്‍ നടന്ന ചടങ്ങില്‍ സോഷ്യല്‍ ഫോറം സ്‌റ്റേറ്റ് പ്രസിഡന്റ് കെസി മുഹമ്മദലി, നസീം മെഡിക്കല്‍ സെന്റര്‍ കോര്‍പറേറ്റ് റിലേഷന്‍ അസിസ്റ്റന്റ് മാനേജര്‍ സന്ദീപ് ജി നായര്‍ എന്നിവര്‍ ചേര്‍ന്ന് റേഡിയോ സുനോ ഡയറക്ടര്‍ ക്രിഷിന് നല്‍കി ക്യാമ്പിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു.

ഖത്തറിലെ ഡ്രൈവര്‍മാര്‍ അടങ്ങുന്ന താഴ്ന്ന വരുമാനക്കാരായ പ്രവാസികളെ ഉദ്ദേശിച്ച് നടത്തുന്ന പരിപാടിയില്‍ കണ്ണ്, പല്ല്, ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ അടക്കം നിരവധി ചെക്കപ്പുകള്‍ നടത്തുന്നുണ്ട്. ആവശ്യമായ മരുന്നുകള്‍ ക്യാമ്പില്‍ ലഭിക്കും. തുടര്‍ചികിത്സ ആവശ്യമുള്ളവര്‍ക്ക് ഡിസ്‌കൗണ്ടോടു കൂടി ചികിത്സ ലഭ്യമാക്കും.

സോഷ്യല്‍ ഫോറം പബ്ലിസിറ്റി ഓഫിസര്‍ സഫര്‍ അഹ്മദ്, സ്‌റ്റേറ്റ് കമ്മിറ്റി അംഗം ഉസാമ അഹമ്മദ്, നസീം മെഡിക്കല്‍ സെന്റര്‍ കോര്‍പറേറ്റ് റിലേഷന്‍ പ്രതിനിധി സമീര്‍, റേഡിയോ സുനോ അവതാരകരായ ആര്‍ജെ വിനു, ആര്‍ജെ ബോബി തുടങ്ങിയവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it