Latest News

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ്; 18 സ്ഥാനാര്‍ത്ഥികളുടെ പട്ടികയുമായി ആം ആദ്മി പാര്‍ട്ടി

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ്; 18 സ്ഥാനാര്‍ത്ഥികളുടെ പട്ടികയുമായി ആം ആദ്മി പാര്‍ട്ടി
X

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി പഞ്ചാബ് നിയമസഭാതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. അടുത്ത വര്‍ഷം ആദ്യത്തിലാണ് പഞ്ചാബില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. കെജ്രിവാളാണ് പട്ടിക പുറത്തുവിട്ടത്.

പുതിയ പട്ടിയനുസരിച്ച് ഗജ്ദീപ് ഗോള്‍ഡി കംബോജി ജലാലാബാദ് മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കും. ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദലാണ് നിലവില്‍ ഇവിടത്തെ എംഎല്‍എ.

സജ്ജന്‍ സിങ് ചീമ (സുല്‍താന്‍പൂര്‍ ലോധി), പ്രിന്‍സിപ്പല്‍ പ്രോം കുമാര്‍(ഫില്ലോര്‍), ബ്രഹ്മ് ശങ്കര്‍ സിംപ(ഹൊഷിയാര്‍പൂര്‍), കുല്‍ദീപ് സിങ് ധലിവാല്‍(അജ്‌നാല), ജസ്‌റിവിന്ദര്‍ സങ്(അട്ടാരി), അസോക് പാപ്പി പ്രസാര്‍(ലുധിയാന സെന്‍ട്രല്‍) തുടങ്ങിയവരാണ് ഇന്ന് പുറത്തുവിട്ട പട്ടികയിലെ പ്രമുഖര്‍.

സര്‍വന്‍ സിങ് ധാന്‍ ഖെംകരനില്‍നിന്നും ഹര്‍ജൂട് സിങ് ബെയ്ന്‍സ് ശ്രീ അനന്ദപൂര്‍ സാഹിബില്‍ നിന്നും മല്‍സരിക്കും.

Next Story

RELATED STORIES

Share it