Latest News

പൊതുവിദ്യാലയങ്ങള്‍ മികവിന്റെ പാതയില്‍: മന്ത്രി റോഷി അഗസ്റ്റിന്‍

പൊതുവിദ്യാലയങ്ങള്‍ മികവിന്റെ പാതയില്‍: മന്ത്രി റോഷി അഗസ്റ്റിന്‍
X

തൃശൂര്‍: ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം തന്നെ പഠനത്തിന്റെ ഗുണനിലവാരം ഉയര്‍ത്താനായത് പൊതുവിദ്യാലയങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണമായെന്ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഗവണ്‍മെന്റ്, എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചതും ഇക്കാരണം കൊണ്ടാണെന്നും മന്ത്രി പറഞ്ഞു. പെരിഞ്ഞനം ഗവണ്‍മെന്റ് യുപി സ്‌കൂളിലെ നവീകരിച്ച പ്രീെ്രെപമറി ക്ലാസ് മുറികളും കളിമുറ്റവും ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സമഗ്ര ശിക്ഷാകേരളത്തിന്റെ (എസ്എസ്‌കെ) സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായി ലഭിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പ്രീ െ്രെപമറി വിഭാഗം നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. എസ്എസ്‌കെ ഫണ്ട് കൂടാതെ പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിരുന്നു.

967 വിദ്യാര്‍ത്ഥികളാണ് പെരിഞ്ഞനം ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ പഠിക്കുന്നത്.

സ്‌കൂളില്‍ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ടി എ രാജശ്രീ, നയന മനോഹരമായ ശില്‍പ ഭംഗിയോടെ പ്രീ െ്രെപമറി നവീകരണത്തിന് നേതൃത്വം നല്‍കിയ ശില്‍പി കെ എസ് രാജു കോട്ടുവള്ളി എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു.

സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത് മോഹന്‍ദാസ്, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ കെ എസ് ജയ, ഡി പി സി, എസ് എസ് കെ എന്‍ ജെ ബിനോയ്, ജനപ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it