Latest News

പഞ്ചാബില്‍ മുഖ്യമന്ത്രിയുടെ റാലിക്കിടയില്‍ പ്രതിഷേധം; തൊഴില്‍രഹിതരായ അധ്യാപകരെ പോലിസ് തല്ലിച്ചതച്ചു

പഞ്ചാബില്‍ മുഖ്യമന്ത്രിയുടെ റാലിക്കിടയില്‍ പ്രതിഷേധം; തൊഴില്‍രഹിതരായ അധ്യാപകരെ പോലിസ് തല്ലിച്ചതച്ചു
X

സന്‍ഗ്രൂര്‍: പഞ്ചാബിലെ ഛണ്ഡീഗഢില്‍ മുഖ്യമന്ത്രിയുടെ റാലിക്കിടയില്‍ പ്രതിഷേധിച്ച ബിഎഡ് ബിരുദധാരികളായ തൊഴില്‍രഹിതരായ അധ്യാപകരെ പോലിസ് തല്ലിച്ചതച്ചു. ബുധനാഴ്ച സന്‍ഗ്രൂരില്‍ മുഖ്യമന്ത്രി ചരന്‍ജിത് സിങ് ചന്നി പങ്കെടുത്ത റാലിക്കിടയിലാണ് ടീച്ചര്‍മാര്‍ പ്രതിഷേധിച്ചത്.

പ്രതിഷേധക്കാരെ കടുത്ത രീതിയിലാണ് പോലിസ് കൈകാര്യം ചെയ്തത്. അധ്യാപകരെ വസ്ത്രങ്ങളില്‍ പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോകുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ബിഎഡി കഴിഞ്ഞിട്ടും തൊഴില്‍ കണ്ടെത്താന്‍ കഴിയാതായതോടെയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

മുഖ്യമന്ത്രിക്കും പോലിസിനും സര്‍ക്കാരിനും എതിരേ മുദ്രാവാക്യം വിളിച്ച അധ്യാപകരെ പോലിസ് വായില്‍ തുണി തിരുകി നിശ്ശബ്ദരാക്കുന്നതും കാണാം.

പ്രതിഷേധക്കാരെ ബസ്സില്‍ കുത്തിനിറച്ചാണ് കൊണ്ടുപോയത്.

പ്രതിഷേധിച്ച ഒരു അധ്യാപകനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചു. പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലിസിനെ സഹായിച്ചു.

Next Story

RELATED STORIES

Share it