Latest News

പൊതുസ്ഥലങ്ങളിലെ നമസ്‌കാരം നിരോധിച്ച നടപടി; ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെതിരേ സിപിഎം പോളിറ്റ്ബ്യൂറോ

പൊതുസ്ഥലങ്ങളിലെ നമസ്‌കാരം നിരോധിച്ച നടപടി; ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെതിരേ സിപിഎം പോളിറ്റ്ബ്യൂറോ
X

ന്യൂഡല്‍ഹി: 'പൊതുസ്ഥലങ്ങളില്‍ നമസ്‌കരിക്കുന്ന ശീലം വച്ചുപൊറുപ്പിക്കാന്‍ കഴിയില്ല' എന്ന ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ പ്രസ്താവന അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ. പ്രാര്‍ത്ഥ നടത്തുന്നതിനുള്ള അനുമതി നല്‍കണമെന്നും സിപിഎം പോളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.

എല്ലാ മതസ്ഥരും പൊതുസ്ഥലങ്ങളില്‍ പ്രാര്‍ഥനകള്‍ നടത്താറുണ്ട്. മനോഹര്‍ ലാല്‍ ഖട്ടറിന്റെ പ്രസ്താവന അംഗീകരിക്കാനാകില്ല. ഗുരുഗ്രാമില്‍ പള്ളികള്‍ നിര്‍മിക്കാന്‍ സാധിക്കാത്ത ഇടങ്ങളില്‍ പൊതുസ്ഥലത്ത് വെള്ളിയാഴ്ച പ്രാര്‍ഥന നടത്താന്‍ മുസ് ലിംകള്‍ക്ക് ഇതേ സര്‍ക്കാര്‍ നല്‍കിയ അനുമതി മുഖ്യമന്ത്രി പിന്‍വലിച്ചു. അനുവദിച്ച സ്ഥലങ്ങളില്‍ മുസ്‌ലിംകള്‍ വെള്ളിയാഴ്ച പ്രാര്‍ഥന നടത്തുന്നത് മാസങ്ങളായി ബജ്‌റംഗദള്‍ പോലുള്ള സംഘടനകളിലെ പ്രവര്‍ത്തകര്‍ തടയുന്നു. നീതി നിഷേധത്തിനു പൊലിസ് കൂട്ടുനില്‍ക്കുന്നു. അക്രമികള്‍ ശിക്ഷിക്കപ്പെടുമെന്നും സമാധാനപരമായി പ്രാര്‍ഥന നടക്കുമെന്നും ഉറപ്പുവരുത്തേണ്ടതിനുപകരം മുഖ്യമന്ത്രി രാജ്യത്തെ ഒരു വിഭാഗം പൗരന്മാരുടെ ഭരണഘടനാപരമായ അവകാശം നിഷേധിക്കുകയാണെന്ന് സിപിഎം കുറ്റപ്പെടുത്തി.

ഹരിയാന സര്‍ക്കാര്‍ നമസ്‌കാരം നിരോധിച്ച തീരുമാനം പിന്‍വലിക്കണമെന്നും വെള്ളിയാഴ്ച പ്രാര്‍ഥനകള്‍ സമാധാനപരമായി നടത്താനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും പള്ളികള്‍ നിര്‍മിക്കാനും വഖ്ഫ് വസ്തുക്കളുടെ നിയന്ത്രണം നേടാനും മുസ്‌ലിം സമുദായത്തിന് അനുമതി നല്‍കണമെന്നും പോളിറ്റ് ബ്യൂറോ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

Next Story

RELATED STORIES

Share it