Latest News

സൗദിയില്‍ 17,471 എന്‍ജിനീയര്‍മാര്‍ക്ക് കൂടി പ്രൊഫഷനല്‍ കൗണ്‍സില്‍ അക്രഡിറ്റേഷന്‍

സൗദിയില്‍ 17,471 എന്‍ജിനീയര്‍മാര്‍ക്ക് കൂടി പ്രൊഫഷനല്‍ കൗണ്‍സില്‍ അക്രഡിറ്റേഷന്‍
X

റിയാദ് : പുതുതായി 17,471 സൗദി എന്‍ജിനീയര്‍മാര്‍ക്ക് കൂടി പ്രൊഫഷനല്‍ കൗണ്‍സില്‍ അക്രഡിറ്റേഷന്‍ അനുവദിച്ചു. ഈ വര്‍ഷം ആദ്യത്തെ ആറു മാസത്തിനിടെ 17,471 സൗദി എന്‍ജിനീയര്‍മാര്‍ സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സിനു കീഴിലെ പ്രൊഫഷനല്‍ അക്രഡിറ്റേഷന്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തതായി കൗണ്‍സില്‍ വെളിപ്പെടുത്തി.


കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള അംഗങ്ങളില്‍ 29.62 ശതമാനം പേര്‍ സൗദികളാണ്. സൗദികളും വിദേശികളും അടക്കം ആകെ 2,90,000 ത്തിലേറെ എന്‍ജിനീയര്‍മാര്‍ക്കും ടെക്‌നിഷ്യന്മാര്‍ക്കും കൗണ്‍സില്‍ അംഗത്വമുണ്ട്. സിവില്‍ എന്‍ജിനീയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിംഗ്, കംപ്യൂട്ടര്‍ എന്‍ജിനീയറിംഗ് എന്നീ എന്‍ജിനീയറിംഗ് സ്‌പെഷ്യാലിറ്റികളിലാണ് കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം കൗണ്‍സില്‍ അക്രഡിറ്റേഷന്‍ ലഭിച്ച സൗദി എന്‍ജിനീയര്‍മാരുടെ എണ്ണം 22.38 ശതമാനം തോതില്‍ വര്‍ധിച്ചതായും അധികൃതര്‍ അറിയിച്ചു.


Next Story

RELATED STORIES

Share it