Latest News

പോപുലര്‍ ഫ്രണ്ട് കിഴക്കോത്ത് ഏരിയ 'നാട്ടൊരുമ' സമ്മേളനം 14 ന്

പോപുലര്‍ ഫ്രണ്ട് കിഴക്കോത്ത് ഏരിയ നാട്ടൊരുമ സമ്മേളനം 14 ന്
X

കൊടുവള്ളി: 'റിപ്പബ്ലിക്കിനെ രക്ഷിക്കുക' എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്ന ദേശീയ പ്രചാരണത്തിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് കിഴക്കോത്ത് ഏരിയ സംഘടിപ്പിക്കുന്ന 'നാട്ടൊരുമ' സമ്മേളനം ആഗസ്റ്റ് 14ഞായറാഴ്ച വൈകിട്ട് 3 മുതല്‍ കിഴക്കോത്ത് അല്‍ഫിത്ര സ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 3:00 മണിക്ക് പോപുലര്‍ ഫ്രണ്ട് കൊടുവള്ളി ഡിവിഷന്‍ പ്രസിഡന്റ് കെ എം സി റസാഖ് പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കുന്ന പരിപാടികള്‍ രാത്രി 10 മണിയോടെ സമാപിക്കും.

3:30ന് ആരംഭിക്കുന്ന എക്‌സിബിഷന്‍ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ വി മുഹമ്മദ് കോയ ഉദ്ഘാടനം നിര്‍വഹിക്കും. 5 മണിക്ക് നടക്കുന്ന ഫാമിലി പ്രോഗ്രാമില്‍ പണ്ഡിതനും വാഗ്മിയുമായ അബ്ദുല്‍ ജലീല്‍ സഖാഫി ക്ലാസ്സ് നയിക്കും.

വനിതകളുടെ പായസമത്സരം, കിഡ്‌സ് ഫെസ്റ്റ്, പ്രതിഭകളെ ആദരിക്കല്‍, ഗാനോപഹാരം തുടങ്ങിയ വിവിധ പരിപാടികള്‍ അരങ്ങേറും.

7:30 ന് ആരംഭിക്കുന്ന സമാപന സമ്മേളനം പോപുലര്‍ ഫ്രണ്ട് ദേശീയ നിര്‍വാഹക സമിതിയംഗം പ്രഫ. പി കോയ ഉദ്ഘടനം ചെയ്യും. പ്രഭാഷകനും ജില്ലാകമ്മറ്റി അംഗവുമായ സജീര്‍ മാത്തോട്ടം, എസ്ഡിപിഐ ജില്ലാ സെക്രട്ടറി പി ടി അഹമ്മദ്, അഡ്വ. ശറഫുദ്ധന്‍ തുടങ്ങി മത രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ ആശംസകള്‍ അര്‍പ്പിക്കും.

Next Story

RELATED STORIES

Share it