Latest News

പ്രഫ.എന്‍ കെ മുസ്തഫാ കമാല്‍ പാഷയുടെ വിയോഗത്തില്‍ പോപുലര്‍ ഫ്രണ്ട് അനുശോചിച്ചു

പ്രഫ.എന്‍ കെ മുസ്തഫാ കമാല്‍ പാഷയുടെ വിയോഗത്തില്‍ പോപുലര്‍ ഫ്രണ്ട് അനുശോചിച്ചു
X

കോഴിക്കോട്: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ചരിത്രകാരനുമായ പ്രഫ.എന്‍ കെ മുസ്തഫാ കമാല്‍ പാഷയുടെ വിയോഗത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ അനുശോചിച്ചു. മുസ്‌ലിം സമുദായത്തിന്റെ ഏകത ഉയര്‍ത്തിപ്പിടിക്കുകയും വിവിധ വിഭാഗങ്ങളുമായി സൗഹൃദബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്ത അദ്ദേഹം ഇസ്‌ലാമിക പ്രബോധനം ജീവിതതപസ്യയായി സ്വീകരിച്ച വ്യക്തിത്വമായിരുന്നു.

ഇസ്‌ലാമിക ചരിത്രത്തിലും ലോകചരിത്രത്തിലും വിശാലമായ അറിവിന്റെ ഉറവിടമായിരുന്നു കമാല്‍ പാഷ. പ്രബോധന മേഖലയിലും ശ്രദ്ധ പതിപ്പിച്ചു. ലോകത്തുടനീളം സഞ്ചരിച്ച് ഇസ്‌ലാമിനെ മനസ്സിലാക്കാനും ജനങ്ങളിലേക്ക് എത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ചരിത്രാധ്യാപകനായിരുന്ന അദ്ദേഹം ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു. ഖുര്‍ആനിലെ ചരിത്രഭൂമികളിലൂടെ എന്ന പേരില്‍ അദ്ദേഹം നടത്തിയ യാത്രയും അതിന്റെ വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടു. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദു:ഖത്തില്‍ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ പരലോകജീവിതം നാഥന്‍ സന്തോഷകരമാക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

Next Story

RELATED STORIES

Share it