കൊവിഡ് ബാധിച്ച് മാര്‍പാപ്പയുടെ ഡോക്ടര്‍ മരിച്ചു
കൊവിഡ് മൂലമുണ്ടായ സങ്കീര്‍ണതകളാണ് മരണത്തിലേക്ക് നയിച്ചത്. ഡിസംബര്‍ 26നാണ് ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ഫബ്രിസിയോയെ റോമിലെ ഗെമില്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

മാര്‍പ്പാപ്പക്കൊപ്പം ഡോക്ടര്‍ ഫബ്രിസിയോ സൊക്കോര്‍സി (ഫയല്‍ ചിത്രം)
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പേഴ്‌സണല്‍ ഡോക്ടര്‍ ഫബ്രിസിയോ സൊക്കോര്‍സി (78) അന്തരിച്ചു. കൊവിഡ് മൂലമുണ്ടായ സങ്കീര്‍ണതകളാണ് മരണത്തിലേക്ക് നയിച്ചത്. ഡിസംബര്‍ 26നാണ് ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ഫബ്രിസിയോയെ റോമിലെ ഗെമില്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കൊറോണയെ തുടര്‍ന്നാണ് മരണമെന്ന് വത്തിക്കാനിലെ ന്യൂസ്‌പേപ്പറിനെ ഉദ്ധരിച്ചുകൊണ്ട് ഏജന്‍സി വ്യക്തമാക്കി. ഡോക്ടര്‍ എന്നാണ് പോപ്പിനെ നേരിട്ട് കണ്ടത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.
2015ലാണ് ഫബ്രിസിയോയെ തന്റെ പേഴ്‌സണല്‍ ഡോക്ടറായി മാര്‍പാപ്പ നിയമിക്കുന്നത്. വത്തിക്കാനിലെ ആരോഗ്യമേഖയുടെ തലവന്‍ കൂടിയായിരുന്നു അദ്ദേഹം. അതിനിടെ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് പോപ്പ്. അടുത്ത ആഴ്ച വാക്‌സിന്‍ സ്വീകരിക്കാന്‍ തീരുമാനിച്ചതായി ഞായറാഴ്ച പോപ്പ് പ്രഖ്യാപനം നടത്തിയിരുന്നു. എല്ലാവരും വാക്‌സിന്‍ എടുക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചിരുന്നു.
RELATED STORIES
'വഴിയില്‍ കുഴിയുണ്ട്' സിനിമ പോസ്റ്ററിനെച്ചൊല്ലി വിവാദം; പാര്‍ട്ടി...
11 Aug 2022 7:45 AM GMTറോഡില്‍ കുഴിയെന്ന് സമ്മതിക്കാതെ പൊതുമരാമത്ത് മന്ത്രി, ആശുപത്രിയില്‍...
11 Aug 2022 7:08 AM GMTഗല്‍വാന്‍ ഏറ്റുമുട്ടല്‍: തട്ടിക്കൊണ്ടുപോയി സൈനികരെ ചികില്‍സിപ്പിച്ചു,...
11 Aug 2022 6:59 AM GMTപൊതുസ്ഥലങ്ങളില്‍ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി ഡല്‍ഹി സര്‍ക്കാര്‍;...
11 Aug 2022 6:34 AM GMTബെംഗളൂരുവിലെ ഈദ്ഗാഹ് ടവര്‍ ബാബരി മസ്ജിദ് മാതൃകയില്‍ തകര്‍ക്കുമെന്ന്...
11 Aug 2022 4:24 AM GMTമനോരമ വധം: പ്രതിയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കും
11 Aug 2022 3:30 AM GMT