Latest News

റഷ്യ-യുക്രെയ്ന്‍ യുദ്ധം; ഇന്ത്യ സമാധാനത്തിന്റെ പക്ഷത്ത്

റഷ്യ-യുക്രെയ്ന്‍ യുദ്ധം; ഇന്ത്യ സമാധാനത്തിന്റെ പക്ഷത്ത്
X

ന്യൂഡല്‍ഹി: റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ ഇന്ത്യ നിഷ്പക്ഷത പുലര്‍ത്തുന്നില്ലെന്നും സമാധാനത്തിന്റെ പക്ഷത്താണെന്നും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉഭയകക്ഷി കൂടിക്കാഴ്ചയിലാണ് പരാമര്‍ശം. പുടിനെ ദീര്‍ഘവീക്ഷണമുള്ള നേതാവായി പ്രശംസിച്ച മോദി ഇത് സാമാധാനത്തിന്റെ യുഗമാണെന്ന് പറഞ്ഞു.

ട്രംപ് ഭരണകൂടം ഉക്രെയ്‌നും റഷ്യയും തമ്മില്‍ സമാധാന കരാര്‍ ഉണ്ടാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കെയാണ് വ്ളാഡിമിര്‍ പുടിന്റെ ഇന്ത്യാ സന്ദര്‍ശനം. റഷ്യയെ ഇന്ത്യയുടെ 'യഥാര്‍ഥ സുഹൃത്ത്' എന്ന് വിശേഷിപ്പിച്ച മോദി, ദ്രുതഗതിയിലുള്ള ഭൗമരാഷ്ട്രീയ ചലനങ്ങള്‍ക്കിടയില്‍ വിശ്വാസത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.

'ഉക്രെയ്ന്‍ പ്രതിസന്ധി ആരംഭിച്ചതുമുതല്‍, ഞങ്ങള്‍ നിരന്തരമായ ചര്‍ച്ചയിലാണ്. കാലാകാലങ്ങളില്‍, ഒരു യഥാര്‍ഥ സുഹൃത്ത് എന്ന നിലയില്‍, നിങ്ങളും എല്ലാ കാര്യങ്ങളെക്കുറിച്ചും ഞങ്ങളെ അറിയിച്ചിട്ടുണ്ട്. വിശ്വാസം ഒരു വലിയ ശക്തിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. രാഷ്ട്രങ്ങളുടെ ക്ഷേമം സമാധാനത്തിന്റെ പാതയിലാണ്. ഒരുമിച്ച്, നമ്മള്‍ ലോകത്തെ ആ പാതയിലേക്ക് നയിക്കും,' പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 11 വര്‍ഷത്തിനിടെ 19 തവണയാണ് ഇന്ത്യ-റഷ്യ കൂടിക്കാഴ്ച നടന്നത്.

Next Story

RELATED STORIES

Share it