Latest News

എയ്ഡഡ് നിയമനങ്ങളിലും പോലിസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുന്നു

എയ്ഡഡ് നിയമനങ്ങളിലും പോലിസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുന്നു
X

തിരുവനന്തപുരം: എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങളിലും പോലിസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാനമായ തീരുമാനമുണ്ടായത്.

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുപുറമെ പൊതുമേഖലാ സ്ഥാപനങ്ങള്‍, ക്ഷേമനിധി ബോര്‍ഡുകള്‍, വികസന അതോറിറ്റികള്‍, സഹകരണ സ്ഥാപനങ്ങള്‍, ദേവസ്വംബോര്‍ഡുകള്‍ എന്നിവിടങ്ങിളിലെ നിയമനങ്ങളിലും പോലിസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കും. ജീവനക്കാരന്‍ ജോലിയില്‍ പ്രവേശിച്ച് ഒരു മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കണം. ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ നിയമങ്ങള്‍/സ്റ്റാറ്റിയൂട്ടുകള്‍/ചട്ടങ്ങള്‍/ബൈലോ എന്നിവയില്‍ മൂന്നുമാസത്തിനുള്ളില്‍ ഭേദഗതി വരുത്തണം.

Next Story

RELATED STORIES

Share it