Latest News

വിമാനത്താവളങ്ങളില്‍ പോലിസ് സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയോഗിച്ചു

വിമാനത്താവളങ്ങളില്‍ പോലിസ് സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയോഗിച്ചു
X

തിരുവനന്തപുരം: പ്രവാസികള്‍ മടങ്ങിയെത്തുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ ഡി.ഐ.ജി തലത്തിലുള്ള ഉദ്യോഗസ്ഥരെ പോലിസ് സ്‌പെഷ്യല്‍ ഓഫീസര്‍മാരായി നിയോഗിച്ചതായി സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുഡും നെടുമ്പാശ്ശേരിയില്‍ കൊച്ചി റേഞ്ച് ഡി.ഐ.ജി മഹേഷ് കുമാര്‍ കാളിരാജും കരിപ്പൂരില്‍ തൃശൂര്‍ റേഞ്ച് ഡി.ഐ.ജി എസ്. സുരേന്ദ്രനുമാണ് പോലിസ് സ്‌പെഷ്യല്‍ ഓഫീസര്‍മാര്‍. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുമതല കണ്ണൂര്‍ ഡി.ഐ.ജി കെ. സേതുരാമനാണ്. കൊച്ചി തുറമുഖത്തിന്റെ ചുമതല കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാക്കറേയ്ക്കാണ്.

വനിതകള്‍ ഉള്‍പ്പെടെ ആവശ്യമായ പോലിസ് ഉദ്യോഗസ്ഥരെ തങ്ങളുടെ അധികാരപരിധിയില്‍ നിന്ന് കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it