Latest News

മെറ്റയില്‍ നിന്ന് ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് സന്ദേശം, പെണ്‍കുട്ടിയെ മിനിറ്റുകള്‍ക്കുള്ളില്‍ രക്ഷപ്പെടുത്തി പോലിസ്

മെറ്റയില്‍ നിന്ന് ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് സന്ദേശം, പെണ്‍കുട്ടിയെ   മിനിറ്റുകള്‍ക്കുള്ളില്‍ രക്ഷപ്പെടുത്തി പോലിസ്
X

ഗാസിപൂര്‍: പോലിസിന്റെ സമയോചിതമായ ഇടപെടലില്‍ 18കാരിക്ക് പുതുജന്മം. ഉത്തര്‍പ്രദേശിലെ ഗാസിപൂരിലെ സാദത്ത് ഗ്രാമത്തിലാണ് സംഭവം. യുവതി ഇന്‍സ്റ്റാഗ്രാമില്‍, മരുന്നുഗുളികകള്‍ കഴിച്ച് ആത്മഹത്യ ചെയ്യുന്നതായി പോസ്റ്റ് ചെയ്തു. ഈ വിവരം മെറ്റ വഴി ഡിജിപി ഓഫീസിലെ ഇന്റര്‍നെറ്റ് മീഡിയ സെല്ലിന് ലഭിച്ചു. ഇതോടെ സാദത്ത് പോലിസ് 12 കിലോമീറ്റര്‍ ദൂരമുള്ള സ്ഥലത്തേക്ക് കുതിച്ചു. വെറും 18 മിനിറ്റിനുള്ളിലാണ് പോലിസ് സ്ഥലത്തെത്തിയത്.

പോലിസ് എത്തിയപ്പോഴേക്കും പെണ്‍കുട്ടി ബോധരഹിതയായി കിടക്കുകയായിരുന്നു. അമിതമായ രീതിയില്‍ ഗുളിക കഴിച്ച യുവതിയെ ആശുപത്രിയിലെത്തിച്ചു. പോലിസിന്‌റെ സമയോചിത ഇടപെടല്‍ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിച്ചു.

Next Story

RELATED STORIES

Share it