ബുള്‍ഡോസര്‍ രാജിനെതിരേ പ്രതിഷേധിച്ച ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെ മര്‍ദ്ദിച്ച പോലിസ് നടപടി പ്രതിഷേധാര്‍ഹം: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

കോഴിക്കോട്: യുപിയില്‍ നടക്കുന്ന ബുള്‍ഡോസര്‍ രാജിനെതിരേ തെരുവില്‍ പ്രതിഷേധിച്ച ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെ തല്ലിച്ചതച്ച പിണറായി പോലിസിന്റെ നടപടിയെ വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് മലപ്പുറം ജില്ലാ പ്രസിഡന്റ് സല്‍മ സ്വാലിഹ് ശക്തമായി അപലപിച്ചു. പ്രവാചക നിന്ദയ്‌ക്കെതിരേ പ്രതിഷേധിച്ചതിന് ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി അഫ്രിന്‍ ഫാത്തിമയുടെ വീട് യുപി പോലിസ് തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് മലപ്പുറത്ത് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചത്.
ദേശീയ സെക്രട്ടറി ആയിശ റെന്ന അടക്കമുള്ള പ്രവര്‍ത്തകരെ അതിക്രൂരമായാണ് കേരള പോലിസ് തല്ലിച്ചതച്ചത്. അറസ്റ്റ് ചെയ്തതിന് ശേഷം പോലിസ് വാഹനത്തില്‍ വച്ചും ഒരു സ്ത്രീയാണെന്ന പരിഗണനപോലും നല്‍കാതെ വളരെ ക്രൂരമായി മര്‍ദ്ദിച്ചു. 'ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക' എന്ന മോദി സര്‍ക്കാരിന്റെ അതേ പാതയാണ് പിണറായി സര്‍ക്കാരും പിന്തുടരുന്നത് ആഭ്യന്തരവകുപ്പ് ആര്‍എസ്എസ്സിന്റെ അജണ്ടകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും അതിനെതിരേ ശക്തമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരണമെന്നും അവര്‍ പറഞ്ഞു.
RELATED STORIES
മഹുവ മൊയ്ത്രയെ വലിച്ചിഴച്ചു; തൃണമൂല് എംപിമാരെ കൂട്ടത്തോടെ...
3 Oct 2023 5:33 PM GMTഡല്ഹിയിലെ മാധ്യമവേട്ട അപലപനീയം: കെയുഡബ്ല്യുജെ
3 Oct 2023 4:02 PM GMTഇഡിയും സിബി ഐയുമല്ലാതെ ആരാണുള്ളത്; എന്ഡിഎയുടെ ഭാഗമാവാന് ബിആര്എസിന്...
3 Oct 2023 3:54 PM GMTകേരളത്തിലെ തുടര്ച്ചയായ കലാപശ്രമങ്ങള്: സ്വതന്ത്ര ജുഡീഷ്യല് കമ്മീഷന് ...
3 Oct 2023 2:41 PM GMTസിപിഎം മുസ്ലിം വിദ്വേഷത്തിന്റ പ്രചാരകരായി മാറുന്നത് അത്യന്തം...
3 Oct 2023 2:16 PM GMTമഹാരാഷ്ട്രയില് വീണ്ടും കൂട്ട മരണം; സര്ക്കാര് ആശുപത്രിയില് 24...
3 Oct 2023 2:12 PM GMT