Latest News

കൊവിഡ് പിഴ ചുമത്തലിനെതിരേ പ്രതികരിച്ചയാളെ മോഷണക്കേസില്‍ പോലിസ് അകത്താക്കി

ഇരു സംഭവങ്ങളും തമ്മില്‍ ബന്ധമില്ലെന്നാണ് പൊലീസ് വിശദീകരണം.

കൊവിഡ് പിഴ ചുമത്തലിനെതിരേ പ്രതികരിച്ചയാളെ മോഷണക്കേസില്‍ പോലിസ് അകത്താക്കി
X

കൊല്ലം: ബാങ്കിനു മുന്നില്‍ വരി നില്‍ക്കുമ്പോള്‍ ലോക്ഡൗണ്‍ നിയമസംഘനത്തിന്റെ പേരില്‍ പോലിസ് പിഴ ചുമത്തിയത് ചോദ്യം ചെയ്ത ആളെ മോഷണക്കേസ് ചുമത്തി അറസ്റ്റ് ചെയ്തു. കൊല്ലം ചടയമംഗലം സ്വദേശി ശിഹാബിനെയാണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ശിഹാബിന് പോലിസ് പിഴ ചുമത്തിയതും ഇതിനെ എതിര്‍ത്ത് ഗൗരി നന്ദ എന്ന വിദ്യാര്‍ഥിനി പ്രതികരിച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇരു സംഭവങ്ങളും തമ്മില്‍ ബന്ധമില്ലെന്നാണ് പൊലീസ് വിശദീകരണം.


സഹോദരന്റെ വീട്ടില്‍ ഉണ്ടായ മോഷണവുമായി ബന്ധപ്പെട്ടാണ് ശിഹാബിനെ അറസ്റ്റ് ചെയ്തത് എന്നാണ് പോലിസ് ഭാഷ്യം. സഹോദരന്റെ വീട്ടിലെ ടെറസ്സിന്റെ മുകളില്‍ ഉണക്കി സൂക്ഷിച്ചിരുന്ന 36കിലോ കുരുമുളകും, ഒരു ചാക്ക് നെല്ലും ശിഹാബ് മോഷ്ടിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കുരുമുളക് വിറ്റ് കാശാക്കിയെന്നും നെല്ല് ശിഹാബിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയെന്നും പറയുന്നു. സമാനമായ മോഷണ കേസില്‍ മുമ്പും ശിഹാബ് അറസ്റ്റിലായിട്ടുണ്ടെന്നാണ് ചടയമംഗലം പോലിസ് പറയുന്നത്.




Next Story

RELATED STORIES

Share it