ആറുമാസമായി ഒളിവില്‍ കഴിഞ്ഞുവന്ന പോക്‌സോ കേസ് പ്രതി പിടിയില്‍

കോട്ടക്കല്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗത്തിനിരയാക്കിയ കേസില്‍ ആറുമാസമായി വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ പോലിസ് പിടികൂടി. കോട്ടക്കല്‍ പണിക്കര്‍ക്കുണ്ട് സ്വദേശി വളപ്പില്‍ അബ്ദുല്‍ മജീദിനെയാണ് മലപ്പുറം ഡിവൈഎസ്പി പി അബ്ദുല്‍ ബഷീറിന്റെ നിര്‍ദേശപ്രകാരം കോട്ടക്കല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എസ് അശ്വത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം തമിഴ്‌നാട്ടിലെ ഏര്‍വാടിയില്‍ നിന്ന് പിടികൂടിയത്.
കഴിഞ്ഞ വര്‍ഷം സപ്തംബറിലാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ കോട്ടക്കല്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസെടുത്ത വിവരമറിഞ്ഞ പ്രതി ഒളിവില്‍ പോവുകയും വിവിധ സംസ്ഥാനങ്ങളിലായി ഒളിവില്‍ കഴിഞ്ഞുവരികയുമായിരുന്നു. തുടര്‍ന്ന് മലപ്പുറം ജില്ലാ പോലിസ് മേധാവി എസ് സുജിത്ത് ദാസിന്റെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് തമിഴ്‌നാട്ടിലെ ഏര്‍വാടിയില്‍ നിന്നും പ്രതിയെ പിടികൂടിയത്. കോട്ടക്കല്‍ എഎസ്‌ഐരാജന്‍, സീനിയര്‍ സിവില്‍ പോലിസ് ഉദ്യോഗസ്ഥരായ സെബാസ്റ്റ്യന്‍, ഐ കെ ദിനേഷ്, ആര്‍ ഷഹേഷ്, കെ കെ ജസീര്‍, പി സലിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി കേസന്വേഷണം നടത്തുന്നത്.
RELATED STORIES
കോഴിക്കോട് ബീച്ചില്‍ കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍...
5 Jun 2023 5:47 AM GMTകോഴിക്കോട് വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ച ശേഷം...
2 Jun 2023 5:49 AM GMTപിണറായി സര്‍ക്കാറിന്റെ ദൂര്‍ത്ത് മൂലമുണ്ടാകുന്ന കടഭാരം...
1 Jun 2023 3:59 PM GMTഇടതുസര്‍ക്കാറിന്റെ അമിത വൈദ്യുതി ചാര്‍ജ് പിന്‍വലിക്കുക; എസ് ഡിപി ഐ...
26 May 2023 2:56 PM GMTമലബാറില്‍ അധിക ബാച്ചുകള്‍ അനുവദിക്കാതെ പ്ലസ് വണ്‍ അലോട്ട്മെന്റ്...
21 May 2023 9:21 AM GMTസംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം
27 April 2023 3:39 AM GMT