Latest News

പ്ലസ്ടു വിദ്യാര്‍ഥിനി തീ പൊള്ളലേറ്റു മരിച്ചു

പറവണ്ണ സ്വദേശിയും വാക്കാട് മദ്രസാ അധ്യാപകനുമായ തിത്തീരത്തിന്റെ പുരക്കല്‍ യഹിയയുടെ മകള്‍ ജുമാന ഫര്‍ഹി(17)യാണ് മരിച്ചത്.

പ്ലസ്ടു വിദ്യാര്‍ഥിനി തീ പൊള്ളലേറ്റു മരിച്ചു
X

തിരൂര്‍: പറവണ്ണയില്‍ പ്ലസ്ടു വിദ്യാര്‍ഥിനി തീ പൊള്ളലേറ്റു മരിച്ചു. പറവണ്ണ സ്വദേശിയും വാക്കാട് മദ്‌റസാ അധ്യാപകനുമായ തിത്തീരത്തിന്റെ പുരക്കല്‍ യഹിയയുടെ മകള്‍ ജുമാന ഫര്‍ഹി(17)യാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം.

തീപൊള്ളലേറ്റ് അവശനിലയില്‍ കണ്ടെത്തിയ ജുമാനയെ വീട്ടുകാരും പ്രദേശവാസികളും ചേര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശനിയാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ജിവിഎച്ച്എസ്എസ് പറവണ്ണയിലെ വിഎച്ച്എസ്ഇ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ജുമാന. താഹിറയാണ് മാതാവ്.





Next Story

RELATED STORIES

Share it