Latest News

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: കാംപസ് ഫ്രണ്ട് ഡിഡിഇ ഓഫിസ് മാര്‍ച്ച്

പ്ലസ് വണ്‍ പ്രവേശനത്തിന് തുടര്‍ പഠനം ലഭിക്കാതെ നിരവധി വിദ്യാര്‍ഥികളാണ് പുറത്ത് നില്‍ക്കേണ്ടി വരുന്നത്.

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: കാംപസ് ഫ്രണ്ട് ഡിഡിഇ ഓഫിസ് മാര്‍ച്ച്
X

പാലക്കാട്: പുതിയ ബാച്ചുകള്‍ മാത്രമാണ് പരിഹാരം സര്‍ക്കാരിന്റെ വഞ്ചനാപരമായ ഒത്തുതീര്‍പ്പിന് നിന്ന് തരില്ല എന്ന മുദ്രാവാക്യമുയര്‍ത്തി ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക് പരിഹാരം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ നടപടിക്കെതിരേ പാലക്കാട് ഡിഡിഇ ഓഫിസിലേക്ക് കാംപസ് ഫ്രണ്ട് പാലക്കാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നാളെ മാര്‍ച്ച് സംഘടിപ്പിക്കും.

പ്ലസ് വണ്‍ പ്രവേശനത്തിന് തുടര്‍ പഠനം ലഭിക്കാതെ നിരവധി വിദ്യാര്‍ഥികളാണ് പുറത്ത് നില്‍ക്കേണ്ടി വരുന്നത്. ഇത്തരമൊരു പ്രതിസന്ധി നിലനില്‍ക്കുമ്പോഴും വിദ്യാര്‍ഥികള്‍ക്ക് പ്രതീക്ഷക്ക് വക നല്‍കാതെ സീറ്റ് പ്രതിസന്ധിക് ശാശ്വത പരിഹാരം കണ്ടെത്താന്‍ ശ്രമിക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരേയാണ് ഡിഡിഇ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

Next Story

RELATED STORIES

Share it