Latest News

പെട്രോള്‍ വിലവര്‍ദ്ധനവ്; നാഷണല്‍ യൂത്ത് ലീഗ് മോദിക്ക് വാക്‌സിന്‍ എടുത്തു പ്രതിഷേധിച്ചു

പെട്രോള്‍ വിലവര്‍ദ്ധനവ്; നാഷണല്‍ യൂത്ത് ലീഗ് മോദിക്ക് വാക്‌സിന്‍ എടുത്തു പ്രതിഷേധിച്ചു
X

തിരൂര്‍: കോര്‍പ്പറേറ്റുകള്‍ക്ക് ലാഭമുണ്ടാക്കാന്‍ പെട്രോള്‍ ഡീസല്‍ വില നിരന്തരം വര്‍ധിപ്പിക്കുന്ന നരേന്ദ്രമോദിക്ക് കോര്‍പ്പറേറ്റ് വൈറസ് ബാധിച്ചിരിക്കുകയാണെന്ന് നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷമീര്‍ പയ്യനങ്ങാടി പറഞ്ഞു. അതുകൊണ്ടാണ് ജനവിരുദ്ധമായ രാജ്യദ്രോഹ ഭരണം നരേന്ദ്രമോഡി ഗവണ്‍മെന്റ് നടത്തുന്നത്. പെട്രോള്‍ ഡീസല്‍ വില വര്‍ധനവിനെതിരെ കോര്‍പ്പറേറ്റ് വൈറസ് ബാധിച്ച് നരേന്ദ്രമോദിക്ക് വാക്‌സിന്‍ എടുത്തു കൊണ്ട് നാഷണല്‍ യൂത്ത്‌ലീഗ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ പരിപാടി തിരൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തിരൂര്‍ ബസ്റ്റാന്‍ഡ് പെട്രോള്‍ പമ്പിനുമുമ്പില്‍ നടത്തിയ പ്രതിഷേധത്തിന് കെ. പി.മുത്തു, ബിനീഷ് പരുത്തികുന്നന്‍, ഷറഫുട്ടി, ഗഫൂര്‍, ഹസ്സന്‍കുട്ടി, ബാവ, റഫീഖ് വെട്ടം, കെ..എം.സനാഹ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it