രണ്ടു വയസ്സുകാരിക്ക് ഡിഎന്‍എ പരിശോധന; സാംപിളുകള്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചു
തിരുവനന്തപുരം: പേട്ടയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ടു വയസ്സുകാരിക്ക് ഡിഎന്‍എ പരിശോധന. കുട്ടിക്കൊപ്പം ഉള്ളവര്‍ യഥാര്‍ത്ഥ മാതാപിതാക്കള്‍ ആണോ എന്ന് ഉറപ്പിക്കുന്നതിനാണ് നടപടി. സാംപിളുകള്‍ പോലിസ് ഫോറന്‍സിക് ലാബിലേക്ക് അയച്ചു. ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തില്‍ കഴിയുന്ന കുട്ടിയുടെ മൊഴിയെടുക്കാനുള്ള ശ്രമവും തുടരും. ശിശുക്ഷേമ സമിതിക്ക് കൈമാറുന്നതിനു മുന്‍പ് കുട്ടിയില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. പോലിസ് ഫോറന്‍സിക് ലാബിലേക്ക് അയച്ച സാമ്പിള്‍ ഫലം ലഭിക്കാന്‍ ഒരാഴ്ചയെടുക്കും. കുട്ടിക്കൊപ്പമുള്ളവര്‍ യഥാര്‍ത്ഥ രക്ഷിതാക്കളാണോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഇന്നലെ രണ്ടു വയസ്സുകാരിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മൊഴിയെടുക്കാനുള്ള ശ്രമം ഇന്നും തുടരും. സംശയമുള്ളവരുടെ ഫോട്ടോ കാണിച്ച ആയിരിക്കും മൊഴി രേഖപ്പെടുത്തുക. അന്വേഷണം കഴിയും വരെ നഗരം വിട്ടുപോകരുതെന്ന് കുഞ്ഞിന്റെ കുടുംബത്തിലെ എല്ലാവരോടും പോലിസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
RELATED STORIES
ഹാര്‍ദിക്കിനെതിരെ നടപടി; 25 ലക്ഷം രൂപ പിഴ അടയ്ക്കണം
1 May 2024 3:00 PM GMTട്വന്റി-20 ലോകകപ്പ്; വിക്കറ്റ് കീപ്പര്‍മാരില്‍ സഞ്ജുവിന് ആദ്യ പരിഗണന
29 April 2024 12:43 PM GMTഐപിഎല്‍; രാജസ്ഥാന് പ്ലേ ഓഫ് ടിക്കറ്റ്; ക്യാപ്റ്റന്റെ ഇന്നിങ്സുമായി...
27 April 2024 6:12 PM GMTഐപിഎല്‍; ചെന്നൈക്കെതിരെ ലഖ്നൗവിന് എട്ട് വിക്കറ്റ് ജയം
19 April 2024 6:21 PM GMTബട്ലര് യു ഡിഡ് ഇറ്റ്; നൈറ്റ് റൈഡേഴ്സ് വെല്ലുവിളിയും മറികടന്ന്...
16 April 2024 6:37 PM GMTഐപിഎല്‍; ഒന്നില്‍ തുടരാന്‍ രാജസ്ഥാന് റോയല്‍സ്; ഒന്നിലെത്താന്‍ നൈറ്റ്...
16 April 2024 7:47 AM GMT