Latest News

പറവൂരില്‍ വി ഡി സതീശനെതിരെ ഇ ടി ടൈസണെ ‍ രംഗത്തിറക്കാൻ സിപിഐ

പറവൂരില്‍ വി ഡി സതീശനെതിരെ ഇ ടി ടൈസണെ ‍ രംഗത്തിറക്കാൻ സിപിഐ
X

കൊച്ചി: പറവൂരില്‍ വി ഡി സതീശനെതിരെ ഇ ടി ടൈസണെ ‍ രംഗത്തിറക്കാൻ സി പി ഐ. ഇത് സംബന്ധിച്ച് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ധാരണയായി. നിലവില്‍ കയ്പമംഗലം എംഎല്‍എയാണ് ഇ ടി ടൈസൺ .

എറണാകുളം സിപിഐ മുന്‍ ജില്ലാ സെക്രട്ടറി കെ എം ദിനകരന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം കമലാ സദാനന്ദന്‍, ജില്ലാ കൗണ്‍സില്‍ അംഗം കെ ബി അറുമുഖന്‍ എന്നിവരുടെ പേരുകളായിരുന്നു പട്ടികയില്‍ ഉണ്ടായികുന്നത്. സാധ്യതാ പട്ടിക ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൈമാറുകയും ചെയ്തിരുന്നു. ഇതിനിടെ എഐവൈഎഫ് നേതാവ് ബിബിന്‍ ദിനകരനെ പരിഗണിക്കണമെന്ന അഭിപ്രായവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളിയാണ് ഇ ടി ടൈസണിലേക്ക് സിപിഐ എത്തിയത്.

Next Story

RELATED STORIES

Share it