- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡോളര്‍കടത്തില്‍ മുഖ്യമന്ത്രിക്കെതിരേ മൊഴി: നടപടികള്‍ ബഹിഷ്‌കരിച്ച് സഭയ്ക്ക് പുറത്ത് സമാന്തര അടിയന്തിരപ്രമേയം അവതിരിപ്പിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: ഡോളര്‍കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ മൊഴി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാനാവില്ലെന്ന് സ്പീക്കര്‍ നിലപാട് സ്വീകരിച്ചതോടെ സഭാ കവാടത്തിന് പുറത്ത് സമാന്തരഅടിയന്തിരപ്രമേയം അവതിപ്പിച്ച് പ്രതിപക്ഷം. പിടി തോമസാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്.
എന്നാല്‍, ഈ കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാനാവില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. സ്പീക്കറും നിയമന്ത്രിയും വിഷയം ചര്‍ച്ച ചെയ്യാനാകില്ലെന്ന നിലപാട് സ്വീകരിച്ചതോടെ പ്രതിപക്ഷം സഭ നടപടികള്‍ ബഹിഷ്‌കരിച്ചു.
കൊടകര ബിജെപി കള്ളപ്പണക്കവര്‍ച്ചയില്‍ കോടതി കേസ് നിലനില്‍ക്കെ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് സഭയില്‍ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ നേതാവ് വിഡി സതീശനെ സംസാരിക്കാന്‍ അനുവദിക്കാതിരുന്നത് സഭയില്‍ ബഹളത്തിനിടയാക്കി. നോട്ടീസിന് മേല്‍ കൂടുതല്‍ ചര്‍ച്ച നടത്താന്‍ കഴിയില്ലെന്ന് സ്പീക്കര്‍ അറിയിച്ചതോടെ, മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം സഭ വിട്ടു. ഇപ്പോള്‍ സഭ കവാടത്തിന് മുന്‍പില്‍ പ്രതിപക്ഷം ഡോളര്‍കടത്ത് നോട്ടീസ് സമാന്തര അടിയന്തിരപ്രമേയമായി അവതരിപ്പിക്കുകയാണ്.
മുഖ്യമന്ത്രിക്ക് ഭയമാണ്. അദ്ദേഹത്തിനെതിരായ മൊഴി വസ്തുതാപരമല്ലെങ്കില്‍, സഭയില്‍ തന്നെ ആരോപണങ്ങളില്‍ നിരപരാധിത്തം തെളിയിക്കാന്‍ കഴിയുമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
RELATED STORIES
യുഡിഎഫുമായി ചര്‍ച്ച തുടരുന്നു, വ്യക്തതയില്ല: പി വി അന്‍വര്‍
31 May 2025 4:41 AM GMTകാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വയോധികന് മരിച്ചു
31 May 2025 4:19 AM GMTഫ്രാന്‍സിലെ മാസേയില്‍ ബാങ്ക്സിയുടെ ചുവര്‍ചിത്രം പ്രത്യക്ഷപ്പെട്ടു
31 May 2025 4:09 AM GMTദലിത് വിവാഹചടങ്ങിനെ ആക്രമിച്ച 35 പേര്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവ്;...
31 May 2025 3:49 AM GMTമിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
31 May 2025 2:59 AM GMT''കിടക്ക ഒഴിവില്ലെങ്കില്‍ ആ ദയാമി സ്ത്രീയെ കൊല്ലൂ; ഇത്തരക്കാരെ...
31 May 2025 2:55 AM GMT