Latest News

പാങ്ങോട് സൈനിക കേന്ദ്രത്തിന് സുരക്ഷാ ഭീഷണിയെന്ന ജന്മഭൂമി വാര്‍ത്ത വ്യാജം; നടപടിയെടുക്കുമെന്നും പിഐബി ഡിഫന്‍സ് വിങ്

ജന്മഭൂമി, കര്‍മ്മ ന്യൂസ്, ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി എന്നിവയുടെ ഓണ്‍ലൈനില്‍ കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത വ്യാജമാണ്. ഇങ്ങനെയുള്ള വ്യാജ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ നല്‍കുന്നത് സുരക്ഷ ലംഘനമാണ്. രാജ്യ രക്ഷയെ അപകടത്തിലാക്കുന്ന ഇത്തരം വ്യാജ വാര്‍ത്ത നല്‍കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കും

പാങ്ങോട് സൈനിക കേന്ദ്രത്തിന് സുരക്ഷാ ഭീഷണിയെന്ന ജന്മഭൂമി വാര്‍ത്ത വ്യാജം; നടപടിയെടുക്കുമെന്നും പിഐബി ഡിഫന്‍സ് വിങ്
X

തിരുവനന്തപുരം: പാങ്ങോട് സൈനിക കേന്ദ്രത്തിന് സുരക്ഷാ ഭീഷണിയെന്ന ജന്മഭൂമി, കര്‍മ്മ ന്യൂസ്, ഈസ്റ്റ് കോസ്്റ്റ് ഡെയ്‌ലി എന്നിവയുടെ ഓണ്‍ലൈനില്‍ കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത വ്യാജമെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ(പിഐബി). ഈ വാര്‍ത്തക്ക് ഒരു ആധികാരികതയും തെളിവുമില്ലാത്തതാണെന്നും പിഐബി-ഡിഫന്‍സ് വിഭാഗം പുറത്തിറത്തിറക്കിയ വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു.

പ്രതിരോധ മന്ത്രാലയ വക്താവിന്റെ ഓഫിസ് ഈ വാര്‍ത്തയെക്കുറിച്ച് വിവിധ ഏജന്‍സിയുമായി ചേര്‍ന്ന് സൂക്ഷ്മ നിരീക്ഷണം നടത്തി. വാര്‍ത്തക്ക് യാതൊരു അടിസ്ഥാനവുമില്ല. ഇങ്ങനെയുള്ള വ്യാജ വാര്‍ത്തകള്‍ പ്രാധാന്യമര്‍ഹിക്കാത്തതും ഓണ്‍ലൈനില്‍ നല്‍കുന്നത് മാധ്യമധര്‍മ്മത്തിനെതിരും സുരക്ഷ ലംഘനവുമാണ്. രാജ്യ രക്ഷയെ അപകടത്തിലാക്കുന്ന ഇത്തരം വ്യാജ വാര്‍ത്ത നല്‍കുന്നവര്‍ക്കെതിരേ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ-ഡിഫന്‍സ് വിഭാഗം അറിയിച്ചു.

തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിന് സുരക്ഷ ഭീഷണിയെന്ന നിലയില്‍ സംഘപരിവാര അനുകൂല മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വാര്‍ത്താ നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it