ഹെബ്രോണിലെ വീടിന് ഇസ്രായേലി വാഗ്ദാനം ചെയ്ത 10 കോടി ഡോളര്‍ നിരസിച്ച് ഫലസ്തീനി
60 ലക്ഷം ഡോളറായിരുന്നു തനിക്ക് ആദ്യം വാഗ്ദാനം ചെയ്തത്. വഴങ്ങാതായതോടെ അത് നാലു കോടി ഡോളറിലേക്കും പിന്നീട് 10 കോടി ഡോളറിലേക്കും ഉയരുകയായിരുന്നുവെന്ന് അല്‍ മയാദീന്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

വെസ്റ്റ്ബാങ്ക്: തന്റെ കൊച്ച് ഭവനം സ്വന്തമാക്കാന്‍ ഇസ്രായേലി വാഗ്ദാനം ചെയ്ത പത്തു കോടി ഡോളര്‍ (711 കോടി രൂപ) പുല്ലുപോലെ നിരസിച്ച് ഹെബ്രോണില്‍നിന്നുള്ള ഫലസ്തീനി. വെസ്റ്റ് ബാങ്ക് നഗരമായ ഹെബ്രോണിലെ അബ്ദുര്‍റൗഫ് അല്‍ മുഹതസബാണ് അല്‍ ശഹ്ലയുടെ സമീപത്ത് സ്ഥിതി ചെയ്യുന്ന വീടിനും ഷോപ്പിനുമായി വാഗ്ദാനം ചെയ്ത വന്‍ തുക നിര്‍ദാക്ഷിണ്യം നിരസിച്ചത്. പഴയ നഗര മധ്യത്തിലെ ഇബ്രാഹിമി മസ്ജിദ് കാണാവുന്ന ദൂരത്തിലുള്ള ഭവനത്തിനും ഷോപ്പിനുമായി നേരത്തേയും ഇസ്രായേലികള്‍ വന്‍ തുക വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും മുഹതസബ അതൊക്കെയും തള്ളുകയായിരുന്നു.
'തന്റെ ഭൂമിയേയോ ജനതയേയോ വഞ്ചിക്കാന്‍ തനിക്കാവില്ല. 10 കോടി ഡോളര്‍ താന്‍ നിരസിച്ചു. പണം നല്ലതാണ് അതു ശുദ്ധമാണെങ്കില്‍ മാത്രം'-മുഹ്തസബ വ്യക്തമാക്കി.
60 ലക്ഷം ഡോളറായിരുന്നു തനിക്ക് ആദ്യം വാഗ്ദാനം ചെയ്തത്. വഴങ്ങാതയതോടെ നാലു കോടി ഡോളറിലേക്കും 10 കോടി ഡോളറിലേക്കും ഉയരുകയായിരുന്നുവെന്ന് അല്‍ മയാദീന്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഇബ്രാഹിമി മസ്ജിദിന്റെ സംരക്ഷകനായി താന്‍ ഇവിടെ തുടരുമെന്നും എത്ര തന്നാലും തന്റെ നിലപാടില്‍നിന്നു പിന്നാക്കം പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആസ്‌ത്രേലിയയിലേക്കോ കാനഡയിലോ പോയി അവിടെ സ്വന്തമായി ബിസിനസ് തുടങ്ങുന്നതിനുള്ള വാഗ്ദാനവും അദ്ദേഹം നിരസിച്ചതായി നഗരത്തിലെ ഇസ്രായേലി കുടിയേറ്റക്കാരന്‍ പറഞ്ഞു.
ഒരിക്കല്‍ ബൊആസ് എന്നു പേരുള്ള കുടിയേറ്റക്കാരന്‍ മുഹതസബിന്റെ വീടിന് മൂന്നു കോടി ഡോളര്‍ വിലയിട്ടിരുന്നു. അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിച്ച മുഹ്തബ ചുമരിലെ ഇഷ്ടിക ചൂണ്ടിക്കാട്ടി ചോദിച്ചത് ഇതില്‍ ഏത് കട്ടയ്ക്കാണ് നിങ്ങള്‍ വില പറഞ്ഞത് എന്നാണ്. ഈ വീടിനാണ് വിലപറഞ്ഞതെന്ന് ബൊആസ് മറുപടി പറഞ്ഞപ്പോള്‍ ഇതിലെ ഇഷ്ടികകട്ട വാങ്ങാന്‍ പോലും ഈ തുക മതിയാവില്ലെന്നു വ്യക്തമാക്കിയാണ് അയാളെ മടക്കിയത്-മുഹ്തസബ വ്യക്തമാക്കി.
RELATED STORIES
ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ സഖ്യത്തിന് സ്വര്‍ണം
25 Sep 2023 5:28 AM GMTകുതിരയോട്ട മല്‍സരത്തിലെ ഇന്ത്യയുടെ അഭിമാന താരത്തിന് ജന്മനാടിന്റെ...
24 Sep 2023 12:27 PM GMTഏഷ്യന്‍ ഗെയിംസ്; ആദ്യ ദിനം ഇന്ത്യക്ക് മൂന്ന് വെള്ളിയും രണ്ട് വെങ്കലവും
24 Sep 2023 6:07 AM GMTലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പ്; നീരജ് ചോപ്രയ്ക്ക് സ്വര്‍ണ്ണം
28 Aug 2023 4:10 AM GMTലോകകപ്പ്; ഫൈനലില്‍ പൊരുതി വീണ് പ്രജ്ഞാനന്ദ ; കാള്സന് രാജാവ്
24 Aug 2023 3:04 PM GMTചെസ് ലോകകപ്പ് കിരീടം പ്രഗ്നാനന്ദ ഇന്ത്യയിലേക്ക് കൊണ്ടുവരുമോ ?; ഇന്ന്...
24 Aug 2023 6:44 AM GMT