Latest News

ഫലസ്തീന്‍ സിനിമകള്‍ ലോക ക്ലാസിക്കുകളാണ്, ആരെയാണ് ഇവര്‍ ഭയപ്പെടുന്നത് ?; ഐഎഫ്എഫ്കെ സിനിമ വിവാദത്തില്‍ മന്ത്രി സജി ചെറിയാന്‍

ഫലസ്തീന്‍ സിനിമകള്‍ ലോക ക്ലാസിക്കുകളാണ്, ആരെയാണ് ഇവര്‍ ഭയപ്പെടുന്നത് ?; ഐഎഫ്എഫ്കെ സിനിമ വിവാദത്തില്‍ മന്ത്രി സജി ചെറിയാന്‍
X

തിരുവനന്തപുരം: ഐഎഫ്എഫ്കെയില്‍ 19 സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കാത്തതിനെതിരേ മന്ത്രി സജി ചെറിയാന്‍. ഐഎഫ്എഫ്കെയില്‍ ഇതുവരെ ഇല്ലാത്ത വിഷയമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളതെന്നും അടുത്ത തവണ മേളതന്നെ നടക്കുമോ എന്നാണ് ആശങ്കയെന്നും അദ്ദേഹം പറഞ്ഞു.സാധാരണ നടപടിക്രമങ്ങള്‍ തന്നെയാണ് ഇത്തവണയും പാലിച്ചതെന്നും ഒരു അപേക്ഷയും വൈകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

187 സിനിമകളുടെ ലിസ്റ്റാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കൊടുത്തു. എന്നാല്‍ ആദ്യം തന്നെ എല്ലാ സിനിമകളുടെയും അനുമതി നിഷേധിക്കുകയായിരുന്നു. പിന്നീട് സിനിമയുടെ ആവശ്യകത വിശദീകരിച്ച് മറുപടി നല്‍കിയപ്പോള്‍ 154 സിനിമയ്ക്ക് അനുമതി തന്നു. വീണ്ടും വിശദമായ മറുപടി നല്‍കിയപ്പോഴാണ് 14 സിനിമയ്ക്ക് കൂടി അനുമതി നല്‍കിയത്.19 സിനിമയ്ക്ക് ഇനിയും അനുമതി നല്‍കാനുണ്ട്. ഈ പ്രവൃത്തികളെല്ലാം രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സെന്‍സര്‍ എക്സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഐഎഫ്എഫ്കെയില്‍ ഫലസ്തീന്‍ പ്രമേയമായ ചിത്രങ്ങളടക്കം 19 സിനിമകളുടെ പ്രദര്‍ശനത്തിന് അനുമതി നിഷേധിച്ചത്. ഫലസ്തീന്‍ വിഷയത്തിന് പുറമെ കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിക്കുന്ന ചിത്രങ്ങള്‍ക്കും അനുമതി നിഷേധിച്ചു.

ഫലസ്തീന്‍ സിനിമകള്‍ കാണാന്‍ പാടില്ലെന്നാണ് ഇവര്‍ പറയുന്നത്. ആരെയാണ് ഇവര്‍ ഭയപ്പെടുന്നത്. ഫലസ്തീന്‍ സിനിമകള്‍ ലോക ക്ലാസിക്കുകളാണ്. ഇങ്ങനെയാണെങ്കില്‍ ആരെങ്കിലും ഇനി രാജ്യാന്തര ചലച്ചിത്ര മേള കാണാന്‍ വരുമോ എന്നും അദ്ദേഹം ചോദിച്ചു. ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ചെയ്തികള്‍. വര്‍ഗീയതയുടെയും ഫാസിസ്റ്റ് മനോഭാവത്തിന്റെയും പ്രകടമായ ഉദാഹരണമാണിതെന്നും സജി ചെറിയാന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it