Latest News

പാലക്കാട് ജില്ലയിലെ ഇ- ലോക് അദാലത്ത് ജൂലൈ 10 ന്; കോടതികളില്‍ നിലവിലുള്ള കേസുകളും പരിഗണിക്കും

പാലക്കാട് ജില്ലയിലെ ഇ- ലോക് അദാലത്ത് ജൂലൈ 10 ന്; കോടതികളില്‍ നിലവിലുള്ള കേസുകളും പരിഗണിക്കും
X

പാലക്കാട്‌: സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റി, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി (ഡി.എല്‍.എസ്.എ) എന്നിവയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 10 ന് ഇ- ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. മാക്ട് (മോട്ടോര്‍ ആക്‌സിഡന്റ്‌സ് ക്ലെയ്മ്‌സ് ട്രിബ്യൂണല്‍) കേസുകള്‍, സിവില്‍ കേസുകള്‍, ഡിവോഴ്‌സ് ഒഴികെയുള്ള കുടുംബ തര്‍ക്കങ്ങള്‍ കോമ്പൗണ്ടബിള്‍ ക്രിമിനല്‍ കേസുകള്‍, മണി റിക്കവറി കേസുകള്‍ എന്നിവയും ജില്ലയിലെ വിവിധ കോടതികളില്‍ നിലവിലുള്ള കേസുകളും ഓണ്‍ലൈന്‍ അദാലത്തില്‍ പരിഗണിക്കും. കോടതികളില്‍ എത്തുന്നതിനു മുന്‍പുള്ള തര്‍ക്കങ്ങളും അദാലത്തില്‍ പരിഗണിക്കും. കോടതികളില്‍ നിലവിലുള്ള കേസുകള്‍ അദാലത്തില്‍ തീര്‍പ്പാക്കുകയാണെങ്കില്‍ മുഴുവന്‍ കോടതി ഫീസും തിരികെ ലഭിക്കും.

പരാതികളും അപേക്ഷകളും താഴെപ്പറയുന്ന ഓഫീസുകളില്‍ ഇ-മെയില്‍ വിലാസത്തില്‍ അയക്കാം.

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി പാലക്കാട് – dlsapkd@gmail.com

താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി പാലക്കാട് – tlscpalakkad@gmail.com

താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി ചിറ്റൂര്‍ – tlscchittur@gmail.com

താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി ആലത്തൂര്‍ – tlscalr@gmail.com

താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി മണ്ണാര്‍ക്കാട്- tlscmkd@gmail.com, scstcourtmkd.pkd@kerala.gov.in

താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി ഒറ്റപ്പാലം- tlscottapalam@gmail.com

ഓണ്‍ലൈന്‍ അദാലത്ത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ താഴെ പറയുന്ന ഓഫീസ് നമ്പറുകളില്‍ ബന്ധപ്പെടാം.

ഡി.എല്‍.എസ്.എ, ടി.എല്‍.എസ്.സി. പാലക്കാട് – 9188524181

ടി.എല്‍ .എസ്.സി. ആലത്തൂര്‍ -9188524184

ടി.എല്‍.എസ്.സി. ചിറ്റൂര്‍ -9188524185

ടി.എല്‍.എസ്.സി. ഒറ്റപ്പാലം -9188524183

ടി.എല്‍.എസ്.സി. മണ്ണാര്‍ക്കാട്- 9188524186

Next Story

RELATED STORIES

Share it