Latest News

പി വി അന്‍വര്‍ നിലമ്പൂരില്‍ നിന്നും മുങ്ങിയെന്ന് വാര്‍ത്ത; ചാനല്‍ റിപോര്‍ട്ടറുടെ പിതാവിന് വിളിച്ച് നിലമ്പൂര്‍ എംഎല്‍എ

'കാര്യങ്ങള്‍ കൃത്യമായി എന്റെ പാര്‍ട്ടിയേയും ജനങ്ങളെയും ധരിപ്പിച്ചിട്ടുണ്ട്.കണ്ട പത്രക്കാരേയും കോണ്‍ഗ്രസുകാരേയും അറിയിച്ചിട്ടില്ല.'

പി വി അന്‍വര്‍ നിലമ്പൂരില്‍ നിന്നും മുങ്ങിയെന്ന് വാര്‍ത്ത; ചാനല്‍ റിപോര്‍ട്ടറുടെ പിതാവിന് വിളിച്ച് നിലമ്പൂര്‍ എംഎല്‍എ
X

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ മുങ്ങിയെന്നും ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണെന്നും വാര്‍ത്ത നല്‍കിയ ചാനലിന്റെ റിപോര്‍ട്ടറുടെ പിതാവിന് വിളിച്ച് എംഎല്‍എയുടെ രോഷപ്രകടനം. മാതൃഭൂമി ചാനലില്‍ വന്ന വാര്‍ത്തക്കെതിരെയാണ് പി വി അന്‍വര്‍ എംഎല്‍എ ഫെയ്‌സ്ബുക്കിലൂടെ മറുപടി പറഞ്ഞത്.


'അന്‍വര്‍ എവിടെ? ഫോണ്‍ സ്വിച്ഡ് ഓഫ്, നിലമ്പൂരില്‍ നിന്ന് മുങ്ങി' എന്ന് മാതൃഭൂമി ചാനലില്‍ വാര്‍ത്ത വന്നിരുന്നു. ഇതിന് മറുപടിയായി ഫെയ്‌സ്ബുക്കില്‍ പി വി അന്‍വര്‍ എഴുതിയ മറുപടിയിലാണ് പിതാവിന് വിളിച്ചത്. ' 'ആര്യാടന്റെ വീടിന്റെ പിന്നാമ്പുറത്ത് നിന്ന് കിട്ടുന്ന എച്ചിലും വണ്ടിക്കാശും വാങ്ങി ആ വഴി പൊയ്‌ക്കോണം.അതുനപ്പുറം നിനക്ക് ഒരു ചുക്കും നിലമ്പൂരില്‍ കാട്ടാന്‍ കഴിയില്ല. നിന്റെയോ നിന്റെ തന്തയുടെയോ ഒസ്യത്ത് വാങ്ങിയല്ല പി വി അന്‍വര്‍ നിലമ്പൂരില്‍ നിന്ന് എംഎല്‍എ ആയത്. മുങ്ങിയത് ഞാനല്ല..നിന്റെ തന്തയാണ്.' എന്നാണ് നിലമ്പൂര്‍ എംഎല്‍എ മറുപടി നല്‍കിയത്.


'കാര്യങ്ങള്‍ കൃത്യമായി എന്റെ പാര്‍ട്ടിയേയും ജനങ്ങളെയും ധരിപ്പിച്ചിട്ടുണ്ട്.കണ്ട പത്രക്കാരേയും കോണ്‍ഗ്രസുകാരേയും അറിയിച്ചിട്ടില്ല.എനിക്കതിന്റെ കാര്യവുമില്ല.ഇതിലും വലിയ കഥകള്‍ നീയൊക്കെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നെ എഴുതി ഒട്ടിച്ചിരുന്നു.എനിക്ക് നല്ല വിസിബിലിറ്റിയും എന്‍ട്രിയും ഉണ്ടാക്കിയെന്നതിനപ്പുറം ഒരു രോമത്തില്‍ തൊടാന്‍ പോലും നിനക്കൊന്നും കഴിഞ്ഞിട്ടില്ല.' എന്നും ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.




Next Story

RELATED STORIES

Share it