Latest News

ലഹരിവിമുക്തമായ രാജ്യമായിരിക്കണം നമ്മുടെ ലക്ഷ്യം: മന്ത്രി ജെ ചിഞ്ചുറാണി

ലഹരിവിമുക്തമായ രാജ്യമായിരിക്കണം നമ്മുടെ ലക്ഷ്യം: മന്ത്രി ജെ ചിഞ്ചുറാണി
X

കോഴിക്കോട്: ലഹരിവിമുക്തമായ രാജ്യമായിരിക്കണം നമ്മുടെ ലക്ഷ്യമെന്നു ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കേരള പോലിസ് അസോസിയേഷന്റെ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ സൈക്കിള്‍ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിയുന്നു മന്ത്രി.

സമൂഹത്തില്‍ ദുരന്തം വിതച്ചു കൊണ്ടിരിക്കുന്ന ലഹരിയില്‍നിന്നും യുവതലമുറയെ മുക്തമാക്കുകയെന്നത് സമൂഹത്തിന്റെ തന്നെ ദൗത്യമാണ്. കുടുംബങ്ങളില്‍നിന്നും ഇതു തുടങ്ങേണ്ടതുണ്ട്. രക്ഷിതാക്കള്‍ക്ക് ഇതില്‍ കാര്യക്ഷമമായ പങ്കു വഹിക്കാനാകും. സംസ്ഥാനത്തെ കുട്ടിപ്പോലീസിനെ പ്രശംസിച്ച മന്ത്രി സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ ഉള്‍പ്പെടുത്തി സ്‌കൂളുകളിലും കോളേജുകളിലും ലഹരിവിരുദ്ധ ക്യാമ്പയിനുകള്‍ നടത്തണമെന്നും പറഞ്ഞു.

ലഹരി വിരുദ്ധ സന്ദേശങ്ങളടങ്ങിയ പ്ലക്കാര്‍ഡുകളുമായി നാല്‍പ്പതോളം പോലിസുകാര്‍ റാലിയില്‍ അണിനിരന്നു. പോലിസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും ആരംഭിച്ച റാലി പുതിയസ്റ്റാന്റ്, മാവൂര്‍ റോഡ്, നടക്കാവ് പോലീസ് സ്‌റ്റേഷന്‍, ഗാന്ധി റോഡ് വഴി കസബ പോലീസ് സ്‌റ്റേഷനില്‍ സമാപിച്ചു.

സിറ്റി പോലിസ് കമ്മീഷണര്‍ എ.അക്ബര്‍ ഐ.പി.എസ്. ലഹരി വിരുദ്ധ സന്ദേശം പങ്കുവെച്ചു. ഡി.സി.പി. അമോസ് മാമ്മന്‍ ഐ.പി.എസ്., രാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍, സ്വാഗതസംഘം ചെയര്‍മാന്‍ ഇ. രജീഷ്, കണ്‍വീനര്‍ ബിനുരാജ്, അസോസിയേഷന്‍ ഭാരവാഹികള്‍, ഗവ. അച്യുതന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അന്‍പതോളം എസ് പി.സി. കേഡറ്റുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മെയ് 12, 13 തിയ്യതികളില്‍ മജസ്റ്റിക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തിനാണ് സൈക്കിള്‍ റാലിയോടെ തുടക്കമായത്.

Next Story

RELATED STORIES

Share it