Latest News

ഓസ്‌കര്‍ പ്രഖ്യാപനം തുടങ്ങി; ക്ലോയ് ഷാവോ മികച്ച സംവിധായിക

ഓസ്‌കര്‍ പ്രഖ്യാപനം തുടങ്ങി; ക്ലോയ് ഷാവോ മികച്ച സംവിധായിക
X

ലൊസാഞ്ചലസ്: നൊമാഡ്‌ലാന്‍ഡ് എന്ന ചിത്രം സംവിധാനം ചെയ്ത ക്ലോയ് ഷാവോ ഇത്തവണത്തെ മികച്ച സംവിധാനത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം കരസ്ഥമാക്കി. ചൈനീസ് വംശജയാണ് ക്ലോയ്. എമെറാള്‍ ഫെന്നെല്‍ ആണ് മികച്ചതിരക്കഥാ കൃത്ത്, ചിത്രം പ്രമോസിങ് യങ് വുമന്‍.

ഛായാഗ്രഹണം മാന്‍ക് എന്ന ചിത്രത്തിന് കാമറ ചലിപ്പിച്ച എറിക് മെസേര്‍ഷ്മിറ്റ്.

മികച്ച സഹനടനുള്ള പുരസ്‌കാരം ഡാനിയല്‍ കലൂയിയക്കാണ്, യൂദാസ് ആന്‍ഡ് ദി ബ്ലാക് മിശിഹയാണ് ചിത്രം.

മികച്ച ഗാനത്തിനുള്ള പുരസ്‌കാരം , യൂദാസ് ആന്‍ഡ് ദി ബ്ലാക് മിശിഹയിലെ ഫൈറ്റ് ഫോര്‍ യു. ഈ ഗാനത്തിന്റഎ ഗായിക എച്ച് ഇ ആര്‍ നേരത്തെ രണ്ട് ഗ്രാമി പുരസ്‌കാരം നേടിയിരുന്നു.

ഇത്തവണത്തെ ഓസ്‌കറില്‍ ഇന്ത്യന്‍ സാന്നിധ്യമില്ല. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട് നേരത്തെ തള്ളിപ്പോയിരുന്നു.

പുരസ്‌കാര പ്രഖ്യാപനം പുരോഗമിക്കുകയാണ്.

Next Story

RELATED STORIES

Share it