Latest News

കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ നിയമങ്ങള്‍ക്കെതിരേ പ്രതിഷേധവുമായി പ്രതിപക്ഷം

കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ നിയമങ്ങള്‍ക്കെതിരേ പ്രതിഷേധവുമായി പ്രതിപക്ഷം
X

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ച തൊഴില്‍ നിയമങ്ങളില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തി കോണ്‍ഗ്രസ് നേതാക്കള്‍. പാര്‍ലമെന്റ് ഹൗസ് സമുച്ചയത്തിലാണ് പ്രകടനം നടത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ പാര്‍ട്ടി മേധാവികളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുള്‍പ്പെടെ നിരവധി പ്രതിപക്ഷ എംപിമാര്‍ പങ്കെടുത്തു.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര, ടിഎംസി നേതാവ് ഡോള സെന്‍, ഡിഎംകെ എംപിമാരായ കനിമൊഴി, എ. രാജ, സിപിഐ(എം) എംപി ജോണ്‍ ബ്രിട്ടാസ്, സിപിഐ(എംഎല്‍) ലിബറേഷന്‍ എംഎല്‍എ സുദാമ പ്രസാദ് എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുത്തു.

കേന്ദ്രം കഴിഞ്ഞ മാസമാണ് നാല് തൊഴില്‍ കോഡുകള്‍ വിജ്ഞാപനം ചെയ്തത്. ഇന്ത്യയുടെ ലേബര്‍ ഗവേണന്‍സ് ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നാല് ലേബര്‍ കോഡുകള്‍ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. തൊഴില്‍ നിയന്ത്രണങ്ങള്‍ നവീകരിക്കുക, തൊഴിലാളികളുടെ ക്ഷേമം വര്‍ധിപ്പിക്കുക, തൊഴില്‍ മേഖലയെ പുറംലോകവുമായി ബന്ധിപ്പിക്കുക, ആത്മനിര്‍ഭര്‍ ഭാരത് പ്രാവര്‍ത്തികമാക്കുക, പുതിയ വ്യവസായങ്ങള്‍ക്ക് അടിത്തറ പാകുക എന്നിവയാണ് ലേബര്‍ കോഡുകളുടെ ലക്ഷ്യമെന്ന് കേന്ദ്രം പറയുന്നു.

Next Story

RELATED STORIES

Share it