- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിയമലംഘനങ്ങള്‍ തടയാന്‍ ഓപ്പറേഷന്‍ സൈലന്‍സ്

തിരുവനന്തപുരം; വാഹനങ്ങളിലെ അനധികൃത മാറ്റങ്ങള്‍, പൊതുനിരത്തിലെ അഭ്യാസപ്രകടനങ്ങള്‍ എന്നിവ റോഡ് സുരക്ഷക്ക് ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഇതിനെതിരേ മോട്ടോര്‍ വാഹനവകുപ്പ്. ഇത്തരം നിയമ ലംഘനങ്ങള്‍ ചെയ്യുന്നവരെ മാത്രമല്ല, ആ നിരത്തിലെ മറ്റു റോഡുപയോക്താക്കളെയും ദോഷകരമായി ബാധിക്കുന്നുണ്ട്. കാറുകളിലും ഇരുചക്ര വാഹനങ്ങളിലും സൈലന്‍സറുകള്‍ ഉള്‍പ്പെടെ അനധികൃത മാറ്റങ്ങള്‍ വരുത്തി ഇത്തരക്കാര്‍ റോഡില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നു. ഇത് റോഡുപയോക്താക്കളെ മാത്രമല്ല, വീടിനുള്ളില്‍ കഴിയുന്ന കൈക്കുഞ്ഞുങ്ങള്‍ മുതല്‍ വയോധികര്‍ വരെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഓപ്പറേഷന്‍ സൈലന്‍സ് എന്ന പേരില്‍ ഒരു പ്രത്യേക പരിശോധന മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ചത്. പദ്ധതി ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോള്‍ 3,552 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
വാഹനങ്ങളിലെ അനധികൃത രൂപമാറ്റത്തിന് 2,092 കേസുകളും, പൊതുനിരത്തിലെ അപകടകരമാംവിധമുളള അഭ്യാസപ്രകടങ്ങള്‍ക്ക് 1,460 കേസുകളുമാണ് മോട്ടോര്‍ വാഹന വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇത്തരം നിയമലംഘകര്‍ റോഡ് സുരക്ഷക്ക് വലിയ രീതിയിലുള്ള ഭീഷണിയാണ് ഉയര്‍ത്തുന്നത്. കൂടാതെ വാഹനങ്ങളിലെ തീവ്ര ശബ്ദങ്ങള്‍ ശിശുക്കള്‍ മുതല്‍ വയോധികര്‍ വരെയുള്ള ഹൃദ്രോഗികള്‍ ഉള്‍പ്പെടെയുള്ള പൊതു സമൂഹത്തിന് കനത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നുണ്ട്.
മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന്‍ സൈലന്‍സ് പ്രകാരം പൊതുജനങ്ങള്‍ക്കും നിരത്തുകളിലെ നിയമലംഘനങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിക്കാം. റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയില്‍ രൂപമാറ്റങ്ങള്‍ വരുത്തുക, നിലവിലെ സൈലന്‍സറുകള്‍ മാറ്റി അതി തീവ്ര ശബ്ദം പുറപ്പെടുവിക്കുക, പൊതുനിരത്തുകളില്‍ അഭ്യാസം പ്രകടനം-മല്‍സരയോട്ടം നടത്തുക, അമിത വേഗതയിലും അപകടകരമായും വാഹനമോടിക്കുക തുടങ്ങി പൊതുജനങ്ങളുടെ സുരക്ഷയ്ക്കും സൈ്വര ജീവിതത്തിനും ഭീഷണിയും തടസ്സവും സൃഷ്ടിക്കുന്ന വാഹനങ്ങളെ/െ്രെഡവര്‍മാരെ പറ്റിയുള്ള വിവരങ്ങള്‍ ഫോട്ടോകള്‍/ചെറിയ വീഡിയോകള്‍ സഹിതം അതത് ജില്ലകളിലെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ മാരെ അറിയിക്കാവുന്നതാണ്. തിരുവനന്തപുരം – 9188961001, കൊല്ലം – 9188961002, പത്തനംതിട്ട് – 9188961003, ആലപ്പുഴ – 9188961004, കോട്ടയം – 9188961005, ഇടുക്കി – 9188961006, എറണാകുളം – 9188961007, തൃശ്ശൂര്‍ – 9188961008, പാലക്കാട് – 9188961009, മലപ്പുറം – 9188961010, കോഴിക്കോട് – 9188961011, വയനാട് – 9188961012, കണ്ണൂര്‍ – 9188961013, കാസറഗോഡ് – 9188961014. വിവരങ്ങള്‍ നല്‍കുന്നവരുടെ വിശദാംശങ്ങള്‍ വകുപ്പ് രഹസ്യമായി സൂക്ഷിക്കും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















