ഒന്നു മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈനില്‍;വിശദമായ മാര്‍ഗരേഖ തിങ്കളാഴ്ചയെന്നും മന്ത്രി വി ശിവന്‍കുട്ടി
ഈ മാസം 21 മുതല്‍ രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നു മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈന്‍ ആക്കാന്‍ തീരുമാനിച്ചെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഈ മാസം 21 മുതല്‍ രണ്ടാഴ്ച കാലത്തേക്കാണ് ഓണ്‍ലൈന്‍ ക്ലാസ്. ഫെബ്രുവരി രണ്ടാം വാരം ഇത് തുടരണമോയെന്ന് പരിശോധിക്കും.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും കൊവിഡ് സാഹചര്യത്തില്‍ സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതില്‍ ആശങ്ക ഉണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി യോഗത്തില്‍ അറിയിച്ചു.
10, 11, 12 ക്ലാസുകളിലെ കുട്ടികള്‍ക്ക് വാക്‌സിന്‍ സ്‌കൂളില്‍ പോയി കൊടുക്കാന്‍ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ ഏകോപിച്ച് മുന്‍കൈയെടുക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ രണ്ടാഴ്ചവരെ അടച്ചിടാന്‍ പ്രിന്‍സിപ്പല്‍/ഹെഡ്മാസ്റ്റര്‍ക്ക് അധികാരം നല്‍കും. വിശദമായ മാര്‍ഗ്ഗരേഖ തിങ്കളാഴ്ച പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.
RELATED STORIES
ട്വന്റിയില്‍ പിടിമുറിക്കി കിവികള്‍; ആദ്യ ട്വന്റിയില്‍ ഇന്ത്യയ്ക്ക്...
27 Jan 2023 5:32 PM GMTലോക ഒന്നാം നമ്പര്‍ ഏകദിന ബൗളര്‍ പട്ടം മുഹമ്മദ് സിറാജിന്
25 Jan 2023 6:03 PM GMTനമ്പര്‍ വണ്‍ ഇന്ത്യ; ഏകദിനത്തില്‍ ഒന്നാമന്; കിവികള്‍ക്കെതിരേ പരമ്പര...
24 Jan 2023 5:54 PM GMTവീണ്ടും സെഞ്ചുറി നേട്ടത്തില്‍ ശുഭ്മാന്‍ ഗില്‍; തകര്‍ത്തത് ബാബറിന്റെയും ...
24 Jan 2023 12:51 PM GMTസെഞ്ചുറി വരള്‍ച്ചയ്ക്ക് വിരാമം; ഹിറ്റ്മാന് 30ാം സെഞ്ചുറി
24 Jan 2023 12:35 PM GMTക്രിക്കറ്റ് താരം കെ എല്‍ രാഹുലും ആതിയാ ഷെട്ടിയും വിവാഹിതരായി
23 Jan 2023 6:13 PM GMT