നെല്ലിയാമ്പതിയില്‍ കൊക്കയില്‍ വീണ യുവാക്കളില്‍ ഒരാളെ രക്ഷിച്ചു

പാലക്കാട്: സീതാര്‍കുണ്ട് വ്യൂപോയിന്റില്‍ നിന്ന് കൊക്കയിലേക്ക് വീണ രണ്ടുപേരില്‍ ഒരാളെ രക്ഷപ്പെടുത്തി. കോട്ടായി സ്വദേശിയായ രഘുനന്ദന്‍(22)നെയാണ് രക്ഷപ്പെടുത്തിയത്. ഒറ്റപ്പാലം, മേലൂര്‍ സ്വദേശീയായ സന്ദീപ്(22),നായുള്ള തിരച്ചില്‍ തുടരുകയാണ്. ഫയര്‍ഫോഴ്‌സും, പൊലിസും, വനം വകുപ്പും ചേര്‍ന്നാണ് സീതാര്‍കുണ്ഡിന് താഴെ കൊല്ലങ്കോട് ഭാഗത്തുള്ള വനമേഖലയില്‍ തിരിച്ചില്‍ നടത്തുന്നത്. രക്ഷപെട്ട രഘുനന്ദന്‍ കാല്‍വഴുതി വീണ ഭാഗത്തുനിന്നും 90 അടി താഴ്ച്ചയില്‍ മരക്കൊമ്പില്‍ തുങ്ങി നില്‍കുകയായിരുന്നു. തുടയെല്ല് പൊട്ടിയ രഘുനന്ദനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. നാലു സുഹൃത്തുക്കുളമായാണ് ഇന്നലെ യുവാക്കള്‍ നെല്ലിയാമ്പതിയിലേക്ക് പോയത്. നാലു പേരടങ്ങുന്ന ഇവര്‍ രണ്ടു ബൈക്കുകളിലായാണ് നെല്ലിയാമ്പതിയിലെത്തിയത്. സീതാര്‍കുണ്ഡ് വ്യൂപോയിന്റില്‍ നിന്ന് നടന്നുപോകുന്നതിനിടെ കാല്‍വഴുതി വീണ സന്ദീപിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രഘുനന്ദനും കൂടെ താഴേയ്ക്ക് വീഴുകയായിരുന്നു.
RELATED STORIES
രാജ്യത്തെ വീണ്ടെടുക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി...
17 Aug 2022 2:09 PM GMTസിവിക് ചന്ദ്രനെതിരായ ലൈംഗിക അതിക്രമ കേസില്‍ പരാതിക്കാരിക്കെതിരായ കോടതി ...
17 Aug 2022 1:49 PM GMTപ്രിയ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ച് ഗവര്‍ണര്‍; കണ്ണൂര്‍ സര്‍വകലാശാല ...
17 Aug 2022 1:42 PM GMTഗുജറാത്തില്‍ ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ വെറുതേ വിട്ടു;...
17 Aug 2022 1:42 PM GMTഹയര്‍സെക്കന്‍ഡറി പ്രവേശനത്തിലെ മെറിറ്റ് അട്ടിമറി: എംഎസ്എഫ് ആര്‍ഡിഡി...
17 Aug 2022 1:02 PM GMTആവിക്കല്‍ തോട്: അമ്മമാരുടെ കണ്ണീരിന് സിപിഎം മറുപടി...
17 Aug 2022 12:55 PM GMT