Latest News

ഓണാഘോഷം; തിരക്ക് ഒഴിവാക്കാന്‍ മദ്യശാലകള്‍ അധികസമയം പ്രവര്‍ത്തിക്കും

ഓണാഘോഷം; തിരക്ക് ഒഴിവാക്കാന്‍ മദ്യശാലകള്‍ അധികസമയം പ്രവര്‍ത്തിക്കും
X

തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രിക്കുന്നതിനു വേണ്ടി സംസ്ഥാനത്തെ മദ്യശാലകള്‍ ഇന്ന് മുതല്‍ അധികസമയം പ്രവര്‍ത്തിക്കും. നേരത്തേ ഏഴ് മണിവരെയായിരുന്നു മദ്യശാലകള്‍ തുറന്നിരുന്നത്. ഇന്ന് മുതല്‍ രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് എട്ട് മണി വരെ തുറക്കാനാണ് ഉത്തരവ്. സമയം നീട്ടി നല്‍കണമെന്ന ബെവ്‌കോ എംഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.


ആള്‍ക്കൂട്ടം നിയന്ത്രിക്കാനാവില്ലെങ്കില്‍ മദ്യവില്‍പ്പനശാലകള്‍ അടച്ചിടണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.


Next Story

RELATED STORIES

Share it