Latest News

പൗരത്വ നിയമം: കോടതി വിധി ദിനത്തില്‍ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനം

ജാമിഅഃ നൂരിയ്യഃ സമ്മേളനത്തിന്റെ ഭാഗമായി ഫൈസാബാദില്‍ നടന്ന മജ്‌ലിസുന്നൂര്‍ സദസ്സിന്റേതാണ് ആഹ്വാനം.

പൗരത്വ നിയമം: കോടതി വിധി ദിനത്തില്‍ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനം
X

പെരിന്തല്‍മണ്ണ: പൗരത്വ നിയമത്തില്‍ കോടതി വിധി പറയുന്ന ദിവസം പള്ളികളില്‍ പുലര്‍ച്ചെ പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ ആത്മീയ സദസ്സില്‍ ആഹ്വാനം. ജാമിഅഃ നൂരിയ്യഃ സമ്മേളനത്തിന്റെ ഭാഗമായി ഫൈസാബാദില്‍ നടന്ന മജ്‌ലിസുന്നൂര്‍ സദസ്സിന്റേതാണ് ആഹ്വാനം. സദസ്സിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. മജ്‌ലിസുന്നൂര്‍ സംസ്ഥാന അമീര്‍ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ആമുഖ പ്രസംഗം നിര്‍വഹിച്ചു. ഏലംകുളം ബാപ്പു മുസ്ലിയാര്‍ ഉദ്‌ബോധന പ്രസംഗം നടത്തി.

അല്‍ മുനീര്‍ സമ്മേളന സുവനീര്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍മ്മാണ്‍ മുഹമ്മദലിക്ക് നല്‍കി പ്രകാശനം ചെയ്തു. അന്നൂര്‍ മാസിക മൂസ ഫൈസി തിരൂര്‍ക്കാട് ഏറ്റുവാങ്ങി. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, എ മരക്കാര്‍ മുസ്ലിയാര്‍, എം.കെ മൊയ്തീന്‍കുട്ടി മുസ്ലിയാര്‍, ചെമ്പുലങ്ങാട് മുഹമ്മദ് മുസ്‌ലിയാര്‍, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, ആദൃശ്ശേരി ഹംസകുട്ടി മുസ്്‌ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി മുസ്്‌ലിയാര്‍, ഉമര്‍ ഫൈസി മുക്കം, ഒ.ടി മൂസ മുസ്‌ലിയാര്‍, സയ്യിദ സ്വഫ് വാന്‍ തങ്ങള്‍ ഏഴിമല, ഇമ്പിച്ചിക്കോയ തങ്ങള്‍ ലക്കിടി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, ഇമ്പിച്ചിക്കോയ കൊടക്കാട്, ശമീറലി ശിഹാബ് തങ്ങള്‍ പാണക്കാട്, ഫസല്‍ തങ്ങള്‍ ഫഖ്‌റൂദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ തുടങ്ങി പ്രമുഖര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it