Sub Lead

കോഴിക്കോട് ബീച്ചില്‍ പഴയ കടല്‍പ്പാലം തകര്‍ന്നുവീണ് 13 പേര്‍ക്ക് പരിക്ക്(VIDEO)

ഇവരില്‍ മൂന്നുപേരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനം തുടരുന്നു

കോഴിക്കോട് ബീച്ചില്‍ പഴയ കടല്‍പ്പാലം തകര്‍ന്നുവീണ് 13 പേര്‍ക്ക് പരിക്ക്(VIDEO)
X

കോഴിക്കോട്: നവീകരിച്ച സൗത്ത് ബീച്ചില്‍ കടല്‍പ്പാലം വീണ് 13 പേര്‍ക്ക് പരിക്കേറ്റു. സുമേഷ്(29), എല്‍ദോ(23), റിയാസ്(25), അനസ്(25), ശില്‍പ(24), ജിബീഷ്(29), അഷര്‍(24), സ്വരാജ്(22), ഫാസില്‍(21), റംഷാദ്(27), ഫാസില്‍(24), അബ്ദുല്‍ അലി(35), ഇജാസ്(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് 7.45 ഓടെയാണു സംഭവം. ബീച്ചിലെത്തിയ ഇവര്‍ കടല്‍പ്പാലത്തിന് മുകളില്‍ കയറിയതായിരുന്നു. ഈ സമയം പാലത്തിന്റെ ഒരു ഭാഗത്തെ സ്ലാബ് പൊട്ടിവീഴുകയായിരുന്നു. ലൈഫ് ഗാര്‍ഡുകളുടെ നിര്‍ദേശം ലംഘിച്ച് കടല്‍പ്പാലത്തിന് മുകളില്‍ കയറിയവരാണ് അപകടത്തില്‍പെട്ടത്. ഇവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ശില്‍പയുടെ തലയ്ക്ക് പൊട്ടലേറ്റിട്ടുണ്ട്. മറ്റുള്ളവര്‍ക്കെല്ലാം നിസാര പരിക്കാണ്. പരിക്കേറ്റവര്‍ ബീച്ച് ഗവ. ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി.

അതേസമയം വൈകുന്നേരങ്ങളില്‍ പാലത്തിനടിയില്‍ ആളുകള്‍ ഇരിക്കാറുണ്ടെന്ന് ദൃക്ഷസാക്ഷികള്‍ പറഞ്ഞു. കൂടാതെ കടല്‍ വെള്ളത്തില്‍ അപകടം നടന്ന ഭാഗത്ത് കടല്‍ വെള്ളത്തില്‍ രക്തം കണ്ടതായി ദൃക്ഷസാക്ഷികള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ബീച്ച് ഫയര്‍ഫോഴ്‌സും ടൗണ്‍പോലിസും സ്ലാബുകള്‍ നീക്കി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. എക്‌സ്‌കവേറ്റര്‍ കൊണ്ടുവന്ന് സ്ലാബുകള്‍ നീക്കി രക്ഷാപ്രവര്‍ത്തനം നടത്താനായിരുന്നു അധികൃതര്‍ ആദ്യം ശ്രമിച്ചിരുന്നത്. എന്നാല്‍ ബീച്ചിലേക്ക് എക്‌സ്‌കവേറ്റര്‍ എത്തിക്കാന്‍ സാധിക്കാത്തതിനാല്‍ കട്ടര്‍ ഉപയോഗിച്ച് സ്ലാബുകള്‍ മുറിച്ചുനീക്കിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കലക്ടര്‍ എസ് സാംബശിവ റാവു എന്നിവര്‍ സ്ഥലത്തെത്തി.തകര്‍ന്ന സ്ലാബുകള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുവോ എന്ന് കണ്ടെത്താനുള്ള തിരച്ചിലാണ് ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ നടക്കുന്നത്.






Next Story

RELATED STORIES

Share it