Latest News

ഒ കെ ബാവ മുസ്‌ല്യാര്‍ നിര്യാതനായി

ഖബറടക്കം നാളെ രാവിലെ എട്ടു മണിക്ക് കുഴിപ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും

ഒ കെ ബാവ മുസ്‌ല്യാര്‍ നിര്യാതനായി
X

വേങ്ങര: കുഴിപ്പുറം ഓടക്കല്‍ പണ്ഡിത കുടുംബത്തിലെ കാരണവരും പൗരപ്രമുഖനുമായ ഓടക്കല്‍ അബ്ദുറഹിമാന്‍ എന്ന ബാവ മുസ്‌ല്യാര്‍(74) നിര്യാതനായി. കുഴിപ്പുറം മഹല്ല് പ്രസിഡന്റ് ഒതുക്കുങ്ങല്‍ ഇഹ്‌യാ ഉസ്സുന്ന വൈസ് പ്രസിഡന്റ് മിസ്ബാഹു സആദ ഖുര്‍ആന്‍ അക്കാദമി പ്രസിഡന്റ്, കവല ഇശാഅത്തുസ്സുന്ന മദ്‌റസ പ്രസിഡന്റ് കുഴിപ്പുറം മഹല്ല് കേരളാ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ച് വരികയായിരുന്നു. പരേതനായ താനൂര്‍ ഉമര്‍ ഖാളിയുടെ മകള്‍ ആഇശുവാണ് ഭാര്യ. മക്കള്‍: മുഹമ്മദ് കുട്ടി എന്ന കുഞ്ഞാപ്പുട്ടി, അബ്ദുല്‍ ജലീല്‍ ( സഊദി), അബ്ദുല്‍ കരീം എന്ന ബാപ്പു, അബ്ദു റഷീദ് സഖാഫി (മലപ്പുറം മഅ്ദിന്‍ അധ്യാപകന്‍)അസ്മ, സൗദ, ശരീഫ. മരുമക്കള്‍: അലി അക്ബര്‍ തങ്ങള്‍ പാറക്കടവ്, ഇസ്മാഈല്‍ മുസ്‌ല്യാര്‍ വേങ്ങൂര്‍, മുജീബ് കൂട്ടായി, ഖദീജബീവി,ഫാത്വിമത്തുസുഹ്‌റ ബീവി, ഹലീമത്തു സുഹ്ദ ബീവി. സഹോദരങ്ങള്‍: കുഞ്ഞാവ മുസ്‌ല്യാര്‍, കുഞ്ഞിമോന്‍ മുസ്‌ല്യാര്‍ (കുഴിപ്പുറം പടിഞ്ഞാറെ പള്ളി ഖത്വീബ്), അബുല്ല മുസ്‌ല്യാര്‍, അലി ഹസ്സന്‍ മുസ്‌ല്യാര്‍, അബ്ദുറസാഖ്. ഖബറടക്കം നാളെ രാവിലെ എട്ടു മണിക്ക് കുഴിപ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Next Story

RELATED STORIES

Share it