കെ വി അബ്ദുല്‍ റഹ്മാന്‍ ഹാജി നിര്യാതനായി

കാസര്‍കോട്: മുസ് ലിം ലീഗിന്റെ ആദ്യകാല നേതാവും അതിഞ്ഞാല്‍ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റുമായിരുന്ന അതിഞ്ഞാലിലെ കെ വി അബ്ദുല്‍ റഹ്മാന്‍ ഹാജി അന്തരിച്ചു. നേരത്തെ മുസ്‌ലിം ലീഗ് സംസ്ഥാന കൗണ്‍സിലറായിരുന്നു. കുവൈത്ത് കെഎംസിസി സ്ഥാപക നേതാവും പ്രവാസി ലീഗിന്റെ ആദ്യ സംസ്ഥാന വൈസ് പ്രസിഡന്റും കേരള സ്‌റ്റേറ്റ് ബില്‍ഡിങ് അസോസിയേഷന്‍ സ്ഥാപക വൈസ് പ്രസിഡന്റുമാണ്.
1970-75 കാലയളവില്‍ കുവൈത്തിലേക്ക് ജോലി തേടിപ്പോയ അദ്ദേഹം കെഎംസിസി യുടെയും കാഞ്ഞങ്ങാട് മുസ്‌ലിം സാധു സംരക്ഷണത്തിന്റെയും സ്ഥാപകരില്‍ പ്രമുഖനാണ്. കെഎംസിസിയുടെ ജില്ലാ പ്രസിഡന്റ് പദവിയുള്‍പ്പെടെ പല സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. സാധു സംരക്ഷണ സംഘത്തിന്റെ പ്രസിഡന്റായും ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ കെ വി മുസ്‌ലിം ലീഗ് മുന്‍ പ്രവാസികള്‍ക്കായി സംഘടന രൂപീകരിച്ചപ്പോള്‍ പ്രഥമ സംസ്ഥാന കമ്മിറ്റിയില്‍ വൈസ് പ്രസിഡന്റായി. കാഞ്ഞങ്ങാട് മുസ്‌ലിം യത്തീം ഖാന, സംയുക്ത ജമാഅത്ത്, ക്രസന്റ് സ്‌കൂള്‍ കമ്മിറ്റി എന്നിവയുമായും സഹകരിച്ചു പ്രവര്‍ത്തിച്ചു.
RELATED STORIES
അരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTപൊന്നാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMTഅവസാന മല്‍സരത്തില്‍ ബാഴ്സയ്ക്ക് തോല്‍വി; അത്ലറ്റിക്കോയും സോസിഡാഡും...
5 Jun 2023 6:01 AM GMTകോഴിക്കോട് ബീച്ചില്‍ കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍...
5 Jun 2023 5:47 AM GMT