Latest News

സൗദിയില്‍ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 2 ലക്ഷം കവിഞ്ഞു

സൗദിയില്‍ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 2 ലക്ഷം കവിഞ്ഞു
X

ദമ്മാം: സൗദിയില്‍ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,193 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. സൗദിയില്‍ ഇതുവരെ 2,01,801 പേര്‍ക്കാണ് കൊവിഡ് 19 ബാധിച്ചിട്ടുള്ളത്.

രാജ്യത്ത് 24 മണിക്കൂറിനുളളില്‍ 50 പേര്‍ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1,802 ആയി. 2,945 പേരുടെ രോഗം സുഖപ്പെട്ടു. കൊവിഡ് 19 ല്‍ നിന്ന് രോഗവിമുക്തി നേരിടുന്നവരുടെ എണ്ണം 1,40,614 ആയി ഉയര്‍ന്നു. 59,385 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇവരില്‍ 2291 പേരുടെ നില ഗുരുതരമാണ്

സൗദിയില്‍ പ്രധാന സ്ഥലങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് 19 ബാധിച്ചവരുടെ വിവരങ്ങള്‍ താഴെ പറയുന്നു:

ദമ്മാം 491, ഹുഫൂഫ് 399, റിയാദ് 363, തായിഫ് 306, മുബാറസ് 279, മക്ക 210 ജിദ്ദ 169, ഖതീഫ് 168, കോബാര്‍ 136, മദീന 92, ഹഫര്‍ ബാതിന്‍ 91, ദഹ്‌റാന്‍ 83, ബുറൈദ 79, തബൂക് 70, ജുബൈല്‍ 65, ഹായില്‍ 64, നജ്‌റാന്‍ 92, അബ്ഹാ 60, ഉനൈസ 58, ഹമീസ്, മുശൈത് 56, അബൂ ഉറൈഷ് 54, ബീഷ് 48, അഹദ് റഫീദ 46, അറാര്‍ 45, മഹായീല്‍ അസീര്‍ 38, ഹുറൈമലാഅ് 35, ബീഷ് 31, ഷര്‍വ 28, അബ്ഖീഖ് 27, സ്വഫ് വാ 27, അല്‍ഖര്‍ജ് 27, നഅ് രിയ്യ 24, ഖുര്‍മാഅ് 22.

Next Story

RELATED STORIES

Share it