Latest News

വടക്കന്‍ സൈപ്രസ്: പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഉര്‍ദുഗാന്‍ അനുകൂലിക്ക് വിജയം

നിലവിലെ പ്രസിഡന്റും ഡെമോക്രാറ്റുമായ മുസ്തഫ അക്കിന്‍സിയെയാണ് ടാറ്റര്‍ വന്‍ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയത്.

വടക്കന്‍ സൈപ്രസ്: പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഉര്‍ദുഗാന്‍ അനുകൂലിക്ക് വിജയം
X

അങ്കാറ: വടക്കന്‍ സൈപ്രസില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അങ്കാറ പിന്തുണയുള്ള സ്ഥാനാര്‍ത്ഥി എര്‍സിന്‍ ടാറ്റര്‍ (60) വിജയിച്ചു. ആകെ വോട്ടര്‍മാരില്‍ 67.3 ശതമാനം പേര്‍ പങ്കെടുത്ത തിരഞ്ഞെടുപ്പില്‍ ടാറ്റര്‍ 51.73 ശതമാനം വോട്ട് നേടി. 'പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എര്‍സിന്‍ ടാറ്ററിനെ ഞാന്‍ അഭിനന്ദിക്കുന്നു. തുര്‍ക്കി സൈപ്രിയറ്റ് ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി തുര്‍ക്കി എല്ലാത്തരം ശ്രമങ്ങളും തുടരും' അനുമോദന സന്ദേശത്തില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു.

വലതുപക്ഷ ദേശീയവാദിയായ ടാറ്റര്‍ സൈപ്രസിന്റെ രണ്ട് സംസ്ഥാന പരിഹാരത്തെ അനുകൂലിക്കുന്നയാളാണ്. നിലവിലെ പ്രസിഡന്റും ഡെമോക്രാറ്റുമായ മുസ്തഫ അക്കിന്‍സിയെയാണ് ടാറ്റര്‍ വന്‍ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയത്. വിജയ പ്രസംഗത്തില്‍ ടാറ്റര്‍ ഉര്‍ദുഗാന് നന്ദി പറഞ്ഞു.

Next Story

RELATED STORIES

Share it