Latest News

നോര്‍ക്ക റൂട്ട്‌സ്: പ്രവാസി സംരംഭങ്ങള്‍ക്ക് 30 ലക്ഷംവരെ സഹായം

നോര്‍ക്ക റൂട്ട്‌സ്: പ്രവാസി സംരംഭങ്ങള്‍ക്ക് 30 ലക്ഷംവരെ സഹായം
X

തിരുവനന്തപുരം; പ്രവാസജീവിതത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സംരംഭം തുടങ്ങുന്നതിനുള്ള സഹായ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. നോര്‍ക്ക റൂട്ട്‌സ് നടപ്പാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ടുമെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സ് (NDPREM) വഴിയാണ് പ്രവാസികള്‍ക്ക് സഹായം നല്‍കുന്നത്. ഇതുവഴി 30 ലക്ഷം രൂപ വരെ ലഭിക്കും.

കേരള സമ്പദ്‌വ്യവസ്ഥയില്‍ മികച്ച സംഭാവന നല്‍കുന്ന സമൂഹമെന്ന നിലയിലാണ് പവാസികള്‍ക്കും പ്രവാസം കഴിഞ്ഞ് നാട്ടിലെത്തി പുതുസംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്കും സര്‍ക്കാര്‍ പിന്തുണ നല്‍കുന്നത്. ഈ സംരംഭകത്വ സഹായ പദ്ധതിയില്‍ 30 ലക്ഷം രൂപ വരെ മുതല്‍മുടക്കുള്ള പദ്ധതികള്‍ക്കാണ് സഹായം നല്‍കുന്നത്.

ഇ പദ്ധതി പ്രകാരം 5,200 പുതിയ സംരംഭങ്ങളാണ് സംസ്ഥാനത്ത് തുടക്കമിട്ടത്. ഇതിലേക്കായി 81.91 കോടി രൂപ അനുവദിച്ചു. 2021-22 സാമ്പത്തികവര്‍ഷം 800 പുതു സംരംഭങ്ങള്‍ തുടങ്ങി. ഇതിനായി 15.57 കോടി രൂപ നല്‍കി.

കുറഞ്ഞത് രണ്ടു വര്‍ഷം വിദേശത്ത് ജോലി ചെയ്ത ശേഷം മടങ്ങിയെത്തി നാട്ടില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം. 17 ധനകാര്യ സ്ഥാപനങ്ങള്‍ വഴി ലഭ്യമാക്കുന്ന സഹായ പദ്ധതിയില്‍ 15 ശതമാനം മൂലധന സബ്‌സിഡിയും, മൂന്നുശതമാനം പലിശ സബ്‌സിഡിയും നോര്‍ക്ക റൂട്ട്‌സ് പ്രവാസി സംരംഭകര്‍ക്ക് നല്‍കുന്നുണ്ട്. പരമാവധി മൂന്നു ലക്ഷം രൂപവരെയാണ് മൂലധന സബ്‌സിഡി. ആദ്യ നാലു വര്‍ഷം കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് പലിശ സബ്‌സിഡി ലഭിക്കും.

www.norkaroots.org എന്ന നോര്‍ക്ക റൂട്ടസിന്റെ വെബ്‌സൈറ്റ് വഴി പദ്ധതിയിലേക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പദ്ധതി പിന്തുണയും മറ്റും തീര്‍ത്തും സൗജന്യമാണ്. വിശദാംശങ്ങള്‍ക്ക് 0471 2329738/04712770511 എന്നീ നമ്പരുകളിലോ 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.

Next Story

RELATED STORIES

Share it