Latest News

'മുസ് ലിംകള്‍ക്ക് റോഡ് ഇല്ല'; ദേശീയ പാതയില്‍ ഹിന്ദുത്വരുടെ അതിക്രമം

മുസ് ലിംകള്‍ക്ക് റോഡ് ഇല്ല; ദേശീയ പാതയില്‍ ഹിന്ദുത്വരുടെ അതിക്രമം
X

ഉത്തരാഖണ്ഡ്: 'മുസ് ലിംകള്‍ക്ക് റോഡ് ഇല്ല' എന്ന പ്രഖ്യാപനവുമായി ഹിന്ദുത്വര്‍. ഉത്തര്‍പ്രദേശ്-ഉത്തരാഖണ്ഡ് അതിര്‍ത്തിക്കടുത്തുള്ള ദേശീയ പാതയിലാണ് സംഭവം. പെയ്ന്റ് ഉപയോഗിച്ച് റോഡരികില്‍ മുസ് ലിംകള്‍ക്ക് റോഡില്ലെന്ന് എഴുതുകയായിരുന്നു. സന്ദേശം എഴുതിയതിന് തന്റെ സംഘടനയിലെ അംഗങ്ങളാണ് ഉത്തരവാദികളെന്ന് ഹിന്ദു രക്ഷാ ദള്‍ പ്രസിഡന്റ് പിങ്കി ചൗധരി പറഞ്ഞു.

തങ്ങളുടെ വനിതാ ആക്ടിവിസ്റ്റുകളാണ് അതെഴുതിയതെന്നും നികുതി അടയ്ക്കാത്തപ്പോള്‍ ഈ ജിഹാദികള്‍ക്ക് ദേശീയപാതയിലൂടെ വാഹനമോടിക്കാന്‍ അവകാശമില്ലെന്നുമായിരുന്നു പിങ്കി ചൗധരിയുടെ വാദം. അവര്‍ എന്തിനാണ് റോഡ് ഉപയോഗിക്കേണ്ടതെന്നും ചൗധരി ചോദിച്ചു. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it