Latest News

2020 നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പിന്നില്‍നിന്ന് കുത്തിയെന്ന് നിതീഷ് കുമാര്‍

2020 നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പിന്നില്‍നിന്ന് കുത്തിയെന്ന് നിതീഷ് കുമാര്‍
X

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെതിരേ അതിരൂക്ഷ വിമര്‍ശനവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. കേന്ദ്രത്തിലെ തുല്യ പങ്കാളിത്തത്തിന്റെ പ്രശ്‌നമാണ് സംസ്ഥാനത്ത് ബിജെപിയുമായി വേര്‍പിരിയാനുള്ള പ്രധാന കാരണങ്ങളിലൊന്നെന്ന് അദ്ദേഹം പറഞ്ഞു.

'2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാനിച്ച് നരേന്ദ്ര മോദി കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍, ജെഡി(യു)വിന് 16 എംപിമാരും ബിഹാറില്‍ നിന്ന് ബിജെപിക്ക് 17 എംപിമാരുമാണ് ലോക്‌സഭയില്‍ ഉണ്ടായിരുന്നത്. കേന്ദ്രത്തില്‍ 4 കാബിനറ്റ് മന്ത്രിമാരെങ്കിലും വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ബിജെപി അത് നിരസിച്ചു. ബിഹാറില്‍ നിന്ന് ബിജെപിക്ക് 17 എംപിമാരുണ്ടെന്നും 5 എംപിമാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്നുണ്ടെന്നും ജെഡിയുവിന് ഒരാളെ മാത്രമാണ് അനുവദിക്കുന്നതെന്നും ഞാന്‍ അവരോട് പറഞ്ഞു. കേന്ദ്രത്തില്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ ഞങ്ങള്‍ വിസമ്മതിച്ചതിന് കാരണം അതാണ്'- നിതീഷ് കുമാര്‍ പറഞ്ഞു.

നിങ്ങള്‍ ബീഹാറില്‍ നിന്ന് അഞ്ച് എംപിമാരെ കേന്ദ്രമന്ത്രിമാരാക്കുകയും ഞങ്ങള്‍ക്ക് ഒരെണ്ണം വാഗ്ദാനം ചെയ്യുന്നതിലൂടെ ബീഹാറില്‍ എന്താണ് സൃഷ്ടിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അവരുടെ ഉന്നത നേതൃത്വത്തോട് ചോദിച്ചതായി നിതീഷ് പറഞ്ഞു.

'2020ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ ഞങ്ങള്‍ സഹായിച്ചു, അവര്‍ ഞങ്ങള്‍ക്ക് പിന്തുണ നല്‍കിയില്ല. 2020ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ജെഡി(യു) സ്ഥാനാര്‍ത്ഥികള്‍ പറയുന്നത് ബിജെപി പ്രവര്‍ത്തകര്‍ തങ്ങള്‍ക്കെതിരെ പ്രചാരണം നടത്തിയതുകൊണ്ടാണ് തങ്ങള്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതെന്നാണ്. ബിജെപി പ്രവര്‍ത്തകര്‍ പിന്തുണച്ചില്ലെന്നാണ് ജയിച്ചവര്‍ പോലും പറയുന്നത്'- 2020ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പിന്നില്‍നിന്ന് കുത്തിയെന്ന് അദ്ദേഹം പറഞ്ഞു.

ആര്‍സിപി സിങ്ങിനെക്കുറിച്ചും അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു: 'ഞാന്‍ എന്റെ ദേശീയ അധ്യക്ഷ സ്ഥാനം ആ മനുഷ്യന് നല്‍കി, അവന്‍ ഞങ്ങളോട് എന്താണ് ചെയ്തതെന്ന് നോക്കൂ. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം തുടങ്ങി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം വിപുലീകരണ വേളയില്‍ ബിജെപിയുമായി ചര്‍ച്ച നടത്താന്‍ ഞാന്‍ അദ്ദേഹത്തിന് അധികാരം നല്‍കുകയും പാര്‍ട്ടി താല്‍പ്പര്യം മാറ്റിവച്ച് അദ്ദേഹം സ്വന്തമായി കേന്ദ്രമന്ത്രിയാകുകയും ചെയ്തു. കേന്ദ്രത്തില്‍ ഒരു മന്ത്രിസ്ഥാനം മാത്രം എറ്റെടുക്കാന്‍ ഞാന്‍ അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല''- അദ്ദേഹം കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it