Latest News

നിതീഷ് കുമാര്‍-നരേന്ദ്ര മോദി സര്‍ക്കാര്‍ കര്‍ഷകരുടെ വരുമാനത്തില്‍ വന്‍തോതിലുള്ള നഷ്ടമുണ്ടാക്കി; എന്‍ഡിഎക്കെതിരേ പ്രചാരണം ശക്തമാക്കി സംയുക്ത കിസാന്‍ മോര്‍ച്ച

നിതീഷ് കുമാര്‍-നരേന്ദ്ര മോദി സര്‍ക്കാര്‍ കര്‍ഷകരുടെ വരുമാനത്തില്‍ വന്‍തോതിലുള്ള നഷ്ടമുണ്ടാക്കി; എന്‍ഡിഎക്കെതിരേ പ്രചാരണം ശക്തമാക്കി സംയുക്ത കിസാന്‍ മോര്‍ച്ച
X

ന്യൂഡല്‍ഹി: ബിഹാറില്‍ വോട്ടെടുപ്പ് നടക്കവെ, എന്‍ഡിഎക്കെതിരേ പ്രചാരണം ശക്തമാക്കി സംയുക്ത കിസാന്‍ മോര്‍ച്ച (എസ്‌കെഎം). ന്യായമായ വിലയും മിനിമം പിന്തുണയും നിഷേധിച്ചതിലൂടെ കര്‍ഷകരുടെ വരുമാനത്തില്‍ വന്‍തോതിലുള്ള നഷ്ടത്തിന് നിതീഷ് കുമാര്‍-നരേന്ദ്ര മോദി സര്‍ക്കാര്‍ ഇടവരുത്തിയതെന്ന് എസ്‌കെഎം ഭാരവാഹികള്‍ പറഞ്ഞു. സംസ്ഥാനമെങ്ങുമുള്ള കര്‍ഷകര്‍ എന്‍ഡിക്കെതിരേ അണിനിരക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത താങ്ങുവില ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അവര്‍ പ്രസ്താവനയില്‍ പറഞ്ഞു. 2024-25 വര്‍ഷത്തില്‍ ബിഹാറിലെ നെല്ല്, ഗോതമ്പ്, ചോളം കര്‍ഷകര്‍ക്ക് 9,904.71 കോടിയുടെ ഭീമമായ നഷ്ടം സംഭവിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ, ഈ കര്‍ഷകര്‍ക്ക് 71,000 കോടിയുടെ നഷ്ടവും സംഭവിച്ചു. നിലവിലെ സ്ഥിതി ഇത് കൂടുതല്‍ മോശമാക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

കേന്ദ്രം പ്രഖ്യാപിച്ച എംഎസ്പി വെറും കടലാസ് കണക്കാണെന്നും പഞ്ചാബിലെയും ഹരിയാനയിലെയും 90% ത്തിലധികം കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമ്പോള്‍, ബീഹാറിലെ 5% കര്‍ഷകര്‍ക്ക് മാത്രമേ ഇതിന്റെ പ്രയോജനം ലഭിക്കുന്നുള്ളൂവെന്നും സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.

Next Story

RELATED STORIES

Share it