മാവോവാദി ബന്ധമാരോപിച്ച് എന്‍ഐഎ കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു

കല്‍പ്പറ്റ: മാവോവാദി ബന്ധം ആരോപിച്ച് കണ്ണൂരില്‍ നിന്ന് അഞ്ചു ദിവസം മുന്‍പ് എന്‍ഐഎ കസ്റ്റഡിയിലെടുത്ത യുവാവിന വിട്ടയച്ചു. കണ്ണൂരില്‍ അറസ്റ്റിലായ മാവോവാദി നേതാവ് രാഘവേന്ദ്രയോടൊപ്പം എന്‍ഐഎ തടവിലാക്കിയ ടാക്‌സി ഡ്രൈവറും തലപ്പുഴ കമ്പമല സ്വദേശിയുമായ ശ്രീലങ്കന്‍ തമിഴ്‌യുവാവിനെയാണ് ഇന്നലെ വൈകിട്ടോടെ വിട്ടയച്ചത്.
നവംബര്‍ 5നാണ് രാഘവേന്ദ്രയോടൊപ്പം ടാക്‌സി ഡ്രൈവറായ യുവാവിനെയും തമിഴ്‌നാട്ടില്‍ നിന്നും വിരുന്നുവന്ന ബന്ധുവിനെയും എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. നവംബര്‍ 6ന് ബന്ധുവിനെ വിട്ടയച്ചിരുന്നു. എന്നാല്‍, കമ്പമല സ്വദേശിയായ യുവാവിനെക്കുറിച്ച് ബന്ധുക്കള്‍ക്ക് പോലും എന്‍ഐഎ സൂചന നല്‍കിയിരുന്നില്ല. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ വയനാട് എസ്പി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കി.
അടുത്ത ദിവസം യുവാവിനോട് ചോദ്യം ചെയ്യലിനായി കണ്ണൂര്‍ എന്‍ഐഎ ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇയാളുടെ വാഹനവും, മൊബൈലും എന്‍ഐഎ കസ്റ്റഡിയിലാണുള്ളത്.
RELATED STORIES
ജാമിഅ സംഘര്ഷം: ഷര്ജീല് ഇമാമിനെ ഡല്ഹി കോടതി വെറുതെ വിട്ടു
4 Feb 2023 6:49 AM GMTഹിന്ഡന്ബര്ഗ് റിപോര്ട്ട്: അദാനി ഗ്രൂപ്പിനെതിരേ കേന്ദ്രസര്ക്കാര്...
4 Feb 2023 2:25 AM GMTഅമേരിക്കയില് ഹിന്ദുത്വ സ്ലീപ്പര് സെല്ലുകള് വന്തോതില് വളര്ന്നതായി ...
3 Feb 2023 3:30 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMTസാധാരണക്കാരന്റെ നടുവൊടിച്ച ബജറ്റ്; പ്രതിഷേധവുമായി പ്രതിപക്ഷം
3 Feb 2023 9:51 AM GMT