Latest News

ബാഴ്‌സലോണയ്‌ക്കെതിരേ പരാതിയുമായി നെയ്മര്‍

തനിക്ക് തരാനുള്ള ലോയലിറ്റി പെയ്‌മെന്റ് ക്ലബ്ബ് തന്നില്ലെന്ന് ചൂണ്ടികാട്ടിയാണ് നെയ്മര്‍ കോടതിയെ സമീപിച്ചത്.

ബാഴ്‌സലോണയ്‌ക്കെതിരേ പരാതിയുമായി നെയ്മര്‍
X

പാരിസ്: പിഎസ്ജി താരം നെയ്മര്‍ തന്റെ മുന്‍ ക്ലബ്ബ് ബാഴ്‌സലോണയ്‌ക്കെതിരേ നിയമനടപടിക്കൊരുങ്ങുന്നു. തനിക്ക് തരാനുള്ള ലോയലിറ്റി പെയ്‌മെന്റ് ക്ലബ്ബ് തന്നില്ലെന്ന് ചൂണ്ടികാട്ടിയാണ് നെയ്മര്‍ കോടതിയെ സമീപിച്ചത്.മൂന്ന് കോടിയോളം രൂപയാണ് ബാഴ്‌സ നെയ്മറിന് നല്‍കാനുള്ളത്. എന്നാല്‍ നെയ്മറിന് നല്‍കാനുള്ള തുക മുഴുവന്‍ നല്‍കിയെന്നാണ് ബാഴ്‌സയുടെ വിശദീകരണം. നിലവില്‍ പിഎസ്ജിയ്ക്കായി കളിക്കുന്ന താരം ഈ സീസണില്‍ ബാഴ്‌സയിലേക്ക് പോവുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ പിഎസ്ജിയുടെ ഓഫര്‍ ബാഴ്‌സയ്ക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. തുടര്‍ന്നാണ് നെയ്മറിനെ ക്ലബ്ബിലെത്തിക്കാനുള്ള ശ്രമം ബാഴ്‌സ ഉപേക്ഷിച്ചത്. നേരത്തെ പിഎസ്ജിയെ തള്ളിപറഞ്ഞ നെയ്മര്‍ ക്ലബ്ബ് വിടാനൊരുങ്ങിയിരുന്നു. നിലവില്‍ താരം ഫ്രഞ്ച് ലീഗില്‍ മിന്നും ഫോമിലാണ്. ജനുവരിയില്‍ താരം ബാഴ്‌സയിലെത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. നിലവില്‍ ബാഴ്‌സയ്‌ക്കെതിരേ തിരിഞ്ഞ നെയ്മര്‍ പിഎസ്ജിയില്‍ തന്നെ തുടരാനാണ് സാധ്യത.


Next Story

RELATED STORIES

Share it