Latest News

കുതിരാന്‍ രണ്ടാം തുരങ്കം; നിര്‍മ്മാണ പുരോഗതി വിലയിരുത്തി ജില്ലാ കലക്ടര്‍

കുതിരാന്‍ രണ്ടാം തുരങ്കം; നിര്‍മ്മാണ പുരോഗതി വിലയിരുത്തി ജില്ലാ കലക്ടര്‍
X

തൃശൂര്‍: കുതിരാന്‍ രണ്ടാം തുരങ്കത്തിന്റെ നിര്‍മാണപുരോഗതി വിലയിരുത്തി ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍. തുരങ്കത്തിനകത്തെ ലൈനിംഗ്, റോഡ് കോണ്‍ക്രീറ്റിംഗ് പണികളാണ് പുരോഗമിക്കുന്നത്. സര്‍വ്വീസ് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് വാഹനങ്ങള്‍ വഴിതിരിച്ചുവിടേണ്ടി വരും. ഇത്തരം കാര്യങ്ങളും പ്രധാന റോഡിന്റെ കണക്ഷന്‍ വര്‍ക്കും തീരുമാനിക്കുന്നതിന് റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തില്‍ യോഗം ചേരും.

തുരങ്കത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തൊഴിലാളികളുടെ എണ്ണവും ജില്ലാ കലക്ടര്‍ പരിശോധിച്ചു.

Next Story

RELATED STORIES

Share it