- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുത്തൂര്‍ മിന്നല്‍ ചുഴലിക്കാറ്റ്: പ്രത്യേക പാക്കേജ് തയ്യാറാക്കുമെന്ന് റവന്യൂമന്ത്രി കെ രാജന്‍

തൃശൂര്‍: പുത്തൂര്‍ മിന്നല്‍ ചുഴലിക്കാറ്റിന് പ്രത്യേക പാക്കേജ് തയ്യാറാക്കുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. പുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ മിന്നല്‍ ചുഴലിക്കാറ്റുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവിലുള്ള നാശനഷ്ടങ്ങളുടെ കണക്ക് എടുക്കുന്നതിന് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ സംഭാവനകള്‍ കൂടി ഉള്‍പ്പെടുത്തി പ്രത്യേക പാക്കേജായി പരിഗണിച്ച് പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സെപ്റ്റംബര്‍ 14ന് ഇത് സംബന്ധിച്ച് തീരുമാനമെടുക്കാനായി കലക്ടേറ്റില്‍ അഡീഷ്ണല്‍ ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ യോഗം ചേരും. കൃഷിവനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിമാര്‍ വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. ഇവരുമായി ആലോചിച്ച് പരമാവധി നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു. കൃഷി, റവന്യൂ, ഫോറസ്റ്റ്, കെ എസ് ഇ ബി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ വകുപ്പുകളുടെ സംയോജിതമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധിച്ചത്. ഈ പ്രതിഭാസം സംബന്ധിച്ച് പരിശോധിക്കാന്‍ ദുരന്തനിവാരണ കമ്മിഷന് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് വിപുലമായ റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലാ കലക്ടര്‍ക്ക് ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുക്ഷ്മ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശിച്ചു. കൃഷി ഉള്‍പ്പെടെയുള്ള മേഖലയിലെ നഷ്ടപരിഹാരങ്ങള്‍ ലഭ്യമാക്കണമെന്ന കര്‍ഷകരുടെയും ജനപ്രതിനിധികളുടെയും ആവശ്യം പ്രത്യേകം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















