Latest News

പാലക്കാട് ശ്രുതിയുടെ മരണം കൊലപാതകം; കൊലപ്പെടുത്തിയത് ഭര്‍ത്താവ്

പാലക്കാട് ശ്രുതിയുടെ മരണം കൊലപാതകം; കൊലപ്പെടുത്തിയത് ഭര്‍ത്താവ്
X

പാലക്കാട്: കാരപ്പാടത്ത് തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ ശ്രുതിയുടേത് കൊലപാതകമെന്ന് തെളിഞ്ഞു. ഭര്‍ത്താവ് ശ്രീജിത്ത് ശ്രുതിയെ തീകൊളുത്തി കൊല്ലുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു. മക്കളുടെ മുന്നില്‍ വെച്ചായിരുന്നു ക്രൂരകൃത്യം നടന്നത്. ശ്രീജിത്തിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി കുറ്റം സമ്മതിച്ചതായും പോലിസ് അറിയിച്ചു. ശ്രുതിയുടെ ബന്ധുക്കളുടെ പരാതിയിലായിരുന്നു പോലിസ് അന്വേഷണം നടത്തിയത്.

നേരത്തെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ ശ്രീജിത്ത് ഇപ്പോള്‍ റിമാന്‍ഡിലാണ്. ജൂണ്‍ 18നായിരുന്നു ശ്രുതിയെ തീപ്പൊള്ളല്‍ ഏറ്റനിലയില്‍ കണ്ടെത്തിയത്. മക്കളാണ് വിവരം അയല്‍വാസികളെ അറിയിച്ചത്. അച്ഛന്‍ അമ്മയെ തീകൊളുത്തിയെന്നായിരുന്നു കുട്ടികള്‍ അയല്‍വാസികളോട് പറഞ്ഞത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും 22 ന് മരണമടഞ്ഞു. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്ത് വന്നത്.

Next Story

RELATED STORIES

Share it