Latest News

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ രോഗിയുടെ തലയില്‍ ചക്ക വീണു

വയോധികന്റെ ആരോഗ്യനില തൃപ്തികരം

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ രോഗിയുടെ തലയില്‍ ചക്ക വീണു
X

പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികില്‍സക്കെത്തിയ രോഗിയുടെ തലയില്‍ ചക്ക വീണു. ഓമല്ലൂര്‍ സ്വദേശിയയായ എന്‍ ഗംഗാധരന്‍ നായരുടെ(78)തലയിലാണ് ചക്ക വീണത്. ഇയാളുടെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. അത്യാഹിത വിഭാഗത്തിന് മുന്‍പില്‍ നിന്നിരുന്ന പ്ലാവില്‍ നിന്നാണ് ചക്ക വീണത്.

ഇന്നലെ ഉച്ചയ്ക്ക് 1.15നാണ് സംഭവം. ഡോക്ടറെ കണ്ടതിനു ശേഷം മരുന്നു വാങ്ങാന്‍ വരി നില്‍ക്കുമ്പോഴാണ് ചക്ക തലയില്‍ വീണത്. ചക്ക വീണതോടെ ഗംഗാധരന്‍ നായര്‍ ബോധരഹിതനാവുകയായിരുന്നു. ഗംഗാധരന്‍ നായര്‍ ചികില്‍സയില്‍ തുടരുകയാണ്. സംഭവത്തില്‍ ഇയാളുടെ തലയ്ക്കും കാല്‍മുട്ടുകള്‍ക്കും കൈമുട്ടുകള്‍ക്കും പരിക്കേറ്റു. നിലവില്‍ ഇയാള്‍ ആശുപത്രയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

Next Story

RELATED STORIES

Share it